l o a d i n g

ഗൾഫ്

പ്രവാസികള്‍ക്കായി നോര്‍ക്ക കെയര്‍: രണ്ടാംഘട്ട എന്റോള്‍മെന്റിനും നോര്‍ക്ക കെയര്‍ പ്ലസിനും നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

മലപ്പുറം: പ്രവാസി കേരളീയര്‍ക്കായുള്ള സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ 'നോര്‍ക്ക കെയര്‍' രണ്ടാംഘട്ട എന്റോള്‍മെന്റിനും, പരിഷ്‌കരിച്ച 'നോര്‍ക്ക കെയര്‍ പ്ലസ്' പദ്ധതിക്കും നാളെ (2026 മാര്‍ച്ച് 11) തുടക്കമാകും. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക സെല്ലില്‍ വൈകിട്ട് 4:00-ന് നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇതോടൊപ്പം 'നോര്‍ക്ക കെയര്‍ പ്ലസ്' മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചും അദ്ദേഹം നിര്‍വ്വഹിക്കും. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

എന്റോള്‍മെന്റ് കാലാവധി: 2026 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 12 വരെ. ഈ കാലയളവില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കായിരിക്കും പോളിസി പരിരക്ഷ. 18 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മാതാപിതാക്കളെ ഉള്‍പ്പെടുത്താനും അവസരമുണ്ട്. സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ (NRK ID), സ്റ്റുഡന്റ് ഐഡിയോ ഉള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്റോള്‍ ചെയ്യാം.

അഞ്ചാം ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസി സമൂഹം ഉന്നയിച്ച ആവശ്യപ്രകാരമാണ് എന്റോള്‍മെന്റിന് വീണ്ടും അവസരമൊരുക്കുന്നത്. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ ഇരുപതിനായിരത്തോളം ആശുപത്രികളില്‍ ക്യാഷ്ലെസ്സ് ചികിത്സാ സൗകര്യം ഈ പദ്ധതി വഴി ലഭ്യമാകും. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം റീ-ഇംബേഴ്‌സ്മെന്റ് സൗകര്യവും ഉണ്ടായിരിക്കും.

2025 സെപ്റ്റംബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,000 പ്രവാസി കുടുംബങ്ങളാണ് പങ്കാളികളായത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026