l o a d i n g

ഗൾഫ്

കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസയ്ക്ക് കേരളത്തിന്റെ മണ്ണില്‍ മംഗല്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ 'വൈറല്‍ സുന്ദരി' മൊണാലിസ ഭോസ്ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായി. മധ്യപ്രദേശില്‍ നിന്നുള്ള മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാനും തമ്മിലുള്ള പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെ സുരക്ഷിത താവളം തേടി ഇവര്‍ കേരളത്തിലെത്തുകയായിരുന്നു. പൂവാറിനടുത്തുള്ള അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സാക്ഷികളായി.

മൊണാലിസയുടെ പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് ഇരുവരും തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെന്ന ഇവരുടെ ആഗ്രഹം പോലീസ് വകവെച്ചു നല്‍കുകയായിരുന്നു. പിതാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം എതിര്‍പ്പ് തുടര്‍ന്നതോടെ, സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിന് പുറത്തുള്ള ഗുരുമന്ദിരമായിരുന്നു വിവാഹവേദി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹശേഷം വധൂവരന്മാര്‍ നേതാക്കളുടെ കാല് തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. 'ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. രണ്ട് സ്വതന്ത്ര വ്യക്തികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് ഏറ്റവും സുരക്ഷിതമായി തോന്നിയ ഇടം കേരളമാണ്.' - എം.വി. ഗോവിന്ദന്‍ പറഞ്ഞു. 'വിവാഹം സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നത് എന്നാണ് പറയാറുള്ളത്, ആ സ്വര്‍ഗ്ഗത്തിന്റെ പേരാണ് കേരളം.' - എ.എ. റഹീം എം.പി അഭിപ്രായപ്പെട്ടു.

സിനിമാ നടന്‍ കൂടിയായ ഫര്‍മാനും മൊണാലിസയും ഒന്നര വര്‍ഷം മുന്‍പ് ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് ഒരു സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് പ്രണയം മൊട്ടിട്ടത്. ഒരു ഗ്രാമീണനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്ന് മൊണാലിസ പറഞ്ഞു. കുറച്ചുനാള്‍ കൂടി കേരളത്തിന്റെ സുരക്ഷിതത്വത്തില്‍ ഇവിടെത്തന്നെ തുടരാനാണ് ഇവരുടെ തീരുമാനം.

നേരത്തെ ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും സമാനമായ രീതിയില്‍ ഭീഷണി ഭയന്ന് കേരളത്തിലെത്തി വിവാഹിതരായിരുന്നു. മതനിരപേക്ഷതയുടെയും പ്രണയത്തിന്റെയും കരുത്തുറ്റ മാതൃകയായി മൊണാലിസ-ഫര്‍മാന്‍ വിവാഹവും ഇപ്പോള്‍ മാറിയിരിക്കുകയാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026