l o a d i n g

ഗൾഫ്

ഇറാനിലെ സ്‌കൂളില്‍ പതിച്ചത് അമേരിക്കന്‍ മിസൈല്‍; ലക്ഷ്യം തെറ്റിയതെന്ന് യുഎസ് അന്വേഷണ റിപ്പോര്‍ട്ട്

Thumbnail
Publisher By     BY - DESK
March 12, 2026

വാഷിംഗ്ടണ്‍: തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലുള്ള പ്രൈമറി സ്‌കൂളില്‍ മിസൈല്‍ പതിച്ചത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് യുഎസ് സൈനിക അന്വേഷണ റിപ്പോര്‍ട്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് തങ്ങളുടെ ടോമാഹോക്ക് (Tomahawk) മിസൈലാണ് സ്‌കൂളില്‍ പതിച്ചതെന്ന് കണ്ടെത്തിയതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളിനോട് ചേര്‍ന്നുള്ള ഇറാന്റെ സൈനിക താവളമായിരുന്നു അമേരിക്ക ലക്ഷ്യം വെച്ചിരുന്നത്. മുന്‍പ് ഈ സ്‌കൂള്‍ കെട്ടിടം സൈനിക താവളത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2013-നും 2016-നും ഇടയില്‍ സ്‌കൂള്‍ കെട്ടിടം താവളത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടിരുന്നു. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ കാലഹരണപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം നിര്‍ണ്ണയിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നാവികസേന ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

ആക്രമണത്തില്‍ കുട്ടികളടക്കം 165 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാകാമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇറാന്റെ പക്കല്‍ ടോമാഹോക്ക് മിസൈലുകള്‍ ഇല്ലെന്നിരിക്കെ ഈ പ്രസ്താവന വിവാദമായിരുന്നു. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അതിനെക്കുറിച്ച് തനിക്കറിയില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

സംഭവത്തില്‍ അമേരിക്കയെയും ഇസ്രായേലിനെയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അമേരിക്ക ഒരിക്കലും ബോധപൂര്‍വ്വം ഒരു സ്‌കൂളിനെ ലക്ഷ്യം വെക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ആര്‍ക്കാണ് വീഴ്ച പറ്റിയതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026