l o a d i n g

കേരള

വാര്‍ത്തകള്‍ വിതരണം ചെയ്യപ്പെടുന്നത് എക്കോ ചേമ്പറുകള്‍ സൃഷ്ടിച്ചു കൊണ്ട് - ഡോ. സജി ഗോപിനാഥ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

കൊച്ചി: സമകാലിക സമൂഹത്തിൽ വാർത്തകളും അതിന്റെ വിതരണവും വ്യക്തികേന്ദ്രീകൃതമായ അൽഗോരിതങ്ങൾക്കും എക്കോ ചേമ്പറുകൾക്കും അനുസരിച്ചാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. ഓരോ വ്യക്തിയും അവർക്ക് താല്പര്യമുള്ള വാർത്തകളുടെ ലോകത്ത് മാത്രം കഴിയേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 2024-25 ബാച്ചിന്റെ ബിരുദ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ 'സമകാലീന മാധ്യമങ്ങളും നവോത്ഥാന മൂല്യങ്ങളും' എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ആധുനികതയുടെ വലിയ മൂല്യങ്ങളെയാണ് ഒരു കാലത്ത് കേരളത്തിലെ പത്രങ്ങൾ കൈക്കൊണ്ടതെന്നും, കേരളീയരുടെ സാമൂഹ്യബോധത്തെ ആധുനികവത്കരിക്കുന്നതിൽ മാധ്യമ മണ്ഡലത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ വെച്ച് അക്കാദമിയുടെ 2024-25 ബാച്ചിലെ റാങ്ക് ജേതാക്കൾ, ബെസ്റ്റ് ഓൾ റൗണ്ടർ വിദ്യാർത്ഥികൾ, എഫക്റ്റീവ് റൈറ്റിങ് ജേതാക്കൾ എന്നിവർക്കുള്ള ക്യാഷ് പ്രൈസും മറ്റ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഡോ. സജി ഗോപിനാഥ് നിർവഹിച്ചു. മീഡിയ അക്കാദമി ഡയറക്ടർ സി.എൽ. തോമസ്, അക്കാദമി സെക്രട്ടറി അരുൺ എസ്., അധ്യാപിക വിനീത വി.ജെ. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026