l o a d i n g

ഗൾഫ്

ഇറാഖില്‍ യുഎസ് വിമാനം തകര്‍ന്നു വീണു; ഇറാനിലും ഇസ്രായേലിലും ആക്രമണം ശക്തം, യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

ദുബായ്/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതീവ ഗുരുതരമാകുന്നു. ഇറാഖില്‍ അഞ്ച് സൈനികരുമായി പോയ യുഎസ് ഇന്ധനനിറയ്ക്കല്‍ വിമാനം തകര്‍ന്നു വീണതും ഇറാനിലെ ഇസ്രായേല്‍ വ്യോമാക്രമണവും മേഖലയില്‍ യുദ്ധ ഭീതി അയവില്ലാതെ പതിനാലാം ദിവസവും തുരുന്നുവെന്നതിന്റെ സൂചനയാണ്. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് യുദ്ധം വഴിവെക്കുമെന്നാണ് സൂചന.

അഞ്ച് ജീവനക്കാരുമായി പറന്ന യുഎസ് വ്യോമസേനയുടെ വിമാനമാണ് ഇറാഖില്‍ തകര്‍ന്നുവീണത്. എന്നാല്‍ ശത്രുപക്ഷത്തിന്റെ ആക്രമണമോ സൈന്യത്തിന് സംഭവിച്ച പിഴവോ അല്ല അപകടകാരണമെന്ന് യുഎസ് മിലിട്ടറി വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട സൈനികരുടെ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎസ് സൈന്യത്തിന്റെ KC-135 റീഫ്യുയലിംഗ് വിമാനമാണ് തകര്‍ന്നു വീണത്. മറ്റൊരു വിമാനവുമായുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് പറയുന്നു. രണ്ട് വിമാനങ്ങളാണ് അപകടത്തില്‍ ഉള്‍പ്പെട്ടതെന്നും ഇതില്‍ രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ 'ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്' വിമാനം വെടിവെച്ചിട്ടത് തങ്ങളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളില്‍ അതീവ നിര്‍ണ്ണായകമായ ഒന്നാണ് KC-135. യുദ്ധവിമാനങ്ങള്‍ക്ക് ദീര്‍ഘദൂര ദൗത്യങ്ങള്‍ക്കായി കൂടുതല്‍ സമയം വായുവില്‍ തുടരാന്‍ ഇത് സഹായകരമാകുന്നു.

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളിലും സ്‌ഫോടനം

ഇറാനിലെ 200 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇസ്രായേലിന്റെ വടക്കന്‍ മേഖലകളിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് വിദേശികള്‍ കൊല്ലപ്പെട്ടു. ദുബായില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി നടത്തുന്ന വാര്‍ഷിക 'അല്‍ ഖുദ്സ്' ദിനത്തില്‍ ഇറാനില്‍ വന്‍ ജനകീയ റാലി നടന്നു. പരമോന്നത നേതാവ് അയത്തുള്ള മുജ്തബ ഖമേനിയുടെയും അന്തരിച്ച പിതാവ് അലി ഖമേനിയുടെയും ചിത്രങ്ങളുമായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2026-ഓടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ 20% വര്‍ധനവുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നു. ചിപ്പ് നിര്‍മ്മാണത്തിന് ആവശ്യമായ ഹീലിയം, കൃഷിക്ക് അത്യാവശ്യമായ വളങ്ങള്‍ എന്നിവയുടെ വിതരണത്തെ യുദ്ധം ബാധിച്ചേക്കാം. ഇത് വ്യവസായ-കാര്‍ഷിക മേഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026