l o a d i n g

ഗൾഫ്

മാനവ ഐക്യത്തിന്റെ സന്ദേശവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെഗാ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖാലിദ് ബിന്‍ വലീദ് ഡോള്‍ഫിന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ''മെഗാ ഇഫ്താര്‍ 2026'' ശ്രദ്ധേയമായി. രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരോടൊപ്പം നൂറുകണക്കിന് സാധാരണക്കാരും പങ്കെടുത്ത ഇഫ്താര്‍ സംഗമം മാനവ ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതുന്നതായി മാറി.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇന്‍ചാര്‍ജ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. ഇഫ്താര്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ.പി. മുഹമ്മദാലി, ജനറല്‍ കണ്‍വീനര്‍ യു.എം. ഹുസൈന്‍ മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഇഫ്താറിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പാര്‍ക്കിലെത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഏലംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് ഏലംകുളത്തിന് ചടങ്ങില്‍ വെച്ച് സ്വീകരണം നല്‍കി. പുതുതായി സംഘടനയില്‍ ചേര്‍ന്ന അംഗങ്ങളെ സ്ഥാപക നേതാവ് അബ്ബാസ് ചെമ്പന്‍, കെ.സി. അബ്ദുറഹിമാന്‍, അസീസ് ലാക്കല്‍ എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ജിദ്ദയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മുസാഫിര്‍, ഹസ്സന്‍ ചെറൂപ്പ, കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, ഇസ്മായില്‍ മുണ്ടുപറമ്പ്, നവോദയ പ്രതിനിധി കിസ്മത്ത് മമ്പാട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ സി.എം. അഹമ്മദ്, മുസ്തഫ പെരുവള്ളൂര്‍, സൈഫു വാഴയില്‍, റിയാസ് വഴിക്കടവ്, സി. മുഹമ്മദ് മൂത്തേടം; നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, അഷ്‌റഫ് അഞ്ചാലന്‍, അനില്‍കുമാര്‍ പത്തനംതിട്ട, യാസര്‍ നായിഫ് പെരുവള്ളൂര്‍; റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ മുജീബ് തൃത്താല, കെ.ടി.എ. മുനീര്‍ എന്നിവരും വിവിധ ജില്ലാ പ്രസിഡന്റുമാരായ ഷമീര്‍ നദവി (തിരുവനന്തപുരം), അയ്യൂബ് ഖാന്‍ പന്തളം (പത്തനംതിട്ട), അഷറഫ് വടക്കേക്കാട് (തൃശ്ശൂര്‍), നാസര്‍ കോഴിത്തൊടി (കോഴിക്കോട്), റഫീക്ക് മൂസ (കണ്ണൂര്‍) തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

നാസര്‍ വെളിയംകോട് (കെ.എം.സി.സി നാഷണല്‍ കമ്മിറ്റി), താഹിര്‍ ആമയൂര്‍, സലീന മുസാഫിര്‍, ശ്രീത അനില്‍കുമാര്‍, ഗായിക ആശാ ഷിജു, കുബ്ര കദീജ എന്നിവരും സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. സമീര്‍ പാണ്ടിക്കാട്, സി.പി. മുജീബ് കാളികാവ്, ഉസ്മാന്‍ കുണ്ടുകാവില്‍, അലി ബാപ്പു, കമാല്‍ കളപ്പാടന്‍, സാജു റിയാസ്, റഷീദ് ഷംസാന്‍, സി.ടി.പി. ഇസ്മായില്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026