l o a d i n g

ഗൾഫ്

'മുസാഅദ' റിലീഫ് പദ്ധതി ദശവത്സര നിറവില്‍; സഹായ വിതരണം മാര്‍ച്ച് 15-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

റിയാദ്: നിര്‍ധനര്‍ക്കും അശരണര്‍ക്കും കൈത്താങ്ങാകുന്ന 'മുസാഅദ' റിലീഫ് പദ്ധതി പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. കെ.എം.സി.സി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഈ വര്‍ഷത്തെ സഹായ വിതരണം മാര്‍ച്ച് 15-ന് രാവിലെ 10:30-ന് തിരൂരങ്ങാടി ചെമ്മാട് ദയ ചാരിറ്റി സെന്ററില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിര്‍ധനര്‍, കിടപ്പുരോഗികള്‍, അനാഥര്‍, വിധവകള്‍ എന്നിവരെയാണ് പദ്ധതിയിലൂടെ സഹായിക്കുന്നത്. പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ നിന്ന് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അര്‍ഹരായവരെ കണ്ടെത്തിയാണ് സഹായം വിതരണം ചെയ്യുന്നത്.

ഈ വര്‍ഷം 125 പേര്‍ക്ക് ചികിത്സാ സഹായം നല്‍കും. വിധവകള്‍, അനാഥര്‍, ഭവനരഹിതര്‍ ഉള്‍പ്പെടെ 25 കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായവും കുടുംബങ്ങള്‍ക്ക് മുസാഅദ പദ്ധതിയുടെ ഭാഗമായി പ്രതിമാസ പെന്‍ഷനും നല്‍കും.

ഫിര്‍ദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, പത്തൂര്‍ യൂനുസ്, ഒ.കെ. മുഹമ്മദ് കുട്ടി, ഷരീഫ് സി.പി., ഉസ്മാന്‍ ചെറുമുക്ക്, സലിം ചെറുമുക്ക്, ആസിഫ് കുണ്ടൂര്‍, റഫീഖ് വി.കെ. എന്നിവര്‍ പദ്ധതി ഏകോപിപ്പിക്കുന്നു. ഷരീഫ് സി.പി., അലി തയ്യാല, ബീരാന്‍കുട്ടി മലയാംപള്ളി, അലി മറ്റത്ത്, അബ്ദുസ്സമദ് എം.പി., ഷാജഹാന്‍ എം.പി., മുഹമ്മദലി മറ്റത്ത് എന്നിവര്‍ അര്‍ഹരായവരുടെ വീടുകളില്‍ നേരിട്ട് സഹായം എത്തിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഒ.കെ. മുഹമ്മദ് കുട്ടി, പൂത്തൂര്‍ യൂനുസ്, ഫിര്‍ദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, സലിം ചെറുമുക്ക്, മന്‍സൂര്‍ പി.പി. എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026