l o a d i n g

ഗൾഫ്

റിയാദില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറത്തിന്റെ സാമൂഹിക സൗഹൃദ ഇഫ്താര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

റിയാദ്: ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം റിയാദ് സെന്‍ട്രല്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ''സാമൂഹിക സൗഹൃദ ഇഫ്താര്‍'' ശ്രദ്ധേയമായി. റിയാദിലെ സുലൈ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവരും സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. സൗഹൃദവും സാഹോദര്യവും നിറഞ്ഞ അന്തരീക്ഷത്തിലാണ് സംഗമം നടന്നത്.

ഹാഫിസ് മുഹമ്മദ് തൗഫീഖ് ബുഖാരിയുടെ ഖുര്‍ആന്‍ പാരായണത്തോടെ പരിപാടി ആരംഭിച്ചു. നല്ലൂര്‍ മസൂദ് ജിന്ന സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മൗലവി മുഹമ്മദ് റമദാന്‍ മാസത്തിന്റെ മഹത്വങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി നല്ലൂര്‍ റഹ്‌മത്തുല്ലാഹ് സാമൂഹിക സൗഹൃദത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ. സാബിര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മൗലവി അന്‍സാര്‍ ഹുസൈന്‍ ഫിര്‍ദൗസി മാര്‍ഗപ്രഭാഷണം നടത്തി.

ആര്‍.എസ്. മംഗലം സൈഫുള്ള നന്ദി രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടെ പരിപാടി സമാപിച്ചു. ആയിരത്തിലധികം പേര്‍ കുടുംബസമേതം പങ്കെടുത്ത ഈ ഇഫ്താര്‍ സംഗമം റിയാദിലെ പ്രവാസി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026