l o a d i n g

കേരള

കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ പരസ്യമായി വെട്ടിക്കൊന്നു; ജിം സന്തോഷ് വധത്തിന് പകരമെന്ന് സൂചന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

കരുനാഗപ്പള്ളി: സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന ആക്രമണത്തില്‍ കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. പ്രമുഖ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പടനായര്‍കുളങ്ങര സ്വദേശി അലുവ അതുല്‍ (31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പകല്‍ നടുറോഡില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം.

ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍, നിബന്ധനപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അക്രമിസംഘം വലയിലാക്കിയത്. അതുല്‍ സഞ്ചരിച്ച കാറിനെ പിന്നാലെയെത്തിയ ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന കുഴിയിലേക്ക് മറിഞ്ഞു. ഉടന്‍ തന്നെ കാറില്‍ നിന്നിറങ്ങിയ അക്രമിസംഘം വടിവാളുകളുമായി അതുലിനെ വളയുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. റോഡില്‍ വലിയ തിരക്കുള്ള സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.

2025 മാര്‍ച്ച് 27-നാണ് പടനായര്‍കുളങ്ങര സ്വദേശി എ. സന്തോഷ് കുമാര്‍ എന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. ആ കൊലപാതകം നടന്ന് കൃത്യം ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഒന്നാം പ്രതിയായ അതുലും കൊല്ലപ്പെടുന്നത്. ജിം സന്തോഷിന്റെ കൊലപാതകത്തിന് സമാനമായ രീതിയില്‍ അങ്ങേയറ്റം ആസൂത്രിതമായാണ് ഈ ആക്രമണവും നടന്നത്.

സന്തോഷിനെ വീട് ആക്രമിച്ചും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമാണ് അന്ന് അതുലിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. അമ്മയുടെ മുറി വെട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം പിന്നീട് സന്തോഷിനെ ചുറ്റിക കൊണ്ട് കാലുകള്‍ തകര്‍ക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ഇതിനുള്ള കൃത്യമായ പ്രതികാരമാണ് ശനിയാഴ്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി കൊല്ലം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. നടുറോഡില്‍ നടന്ന കൊലപാതകം ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

ഫോട്ടോ: അലുവ അതുല്‍, ജിം സന്തോഷ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026