l o a d i n g

ഗൾഫ്

റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

റിയാദ്: റിയാദ് പട്ടാമ്പി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം സുലൈ മേഖലയിലെ റാഹ ഇസ്തിറാഹയില്‍ നടന്നു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ പട്ടാമ്പി സ്വദേശികളും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

റമദാനിന്റെ ആത്മീയ സന്ദേശമായ സൗഹൃദവും സഹോദരത്വവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍, പങ്കെടുത്തവര്‍ പരസ്പരം ആശംസകള്‍ കൈമാറി. ഇഫ്താര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവിധ മലബാറി വിഭവങ്ങളോടുകൂടിയ വിരുന്നും ഒരുക്കിയിരുന്നു.

കൂട്ടായ്മ പ്രസിഡന്റ് അര്‍ഷാദ് പട്ടാമ്പി, സെക്രട്ടറി ഷെബിന്‍, ട്രഷറര്‍ മുനവ്വര്‍, ഇഫ്താര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ പട്ടാമ്പി, മുജീര്‍ സി. അബ്ദുള്ള, സദ്ദാം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാന്‍ അഫ്‌സല്‍ ഹംസ, ബാബു പി. ഹുസൈന്‍ എന്നിവരും പരിപാടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

കമ്മിറ്റി അംഗങ്ങളായ ഉനൈസ് പതിയില്‍, ഷഹബാസ്, നജീബ്, മുഹമ്മദ് ഷമീം, അനീസ് പട്ടാമ്പി, ഫാസില്‍ മുനീര്‍, റൗഫ്, അസര്‍ അലി, ഷാഫി വെസ്റ്റേണ്‍, മൊയ്‌നു എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചു.

സംഗമത്തില്‍ ശശികുമാര്‍ പട്ടാമ്പി, സലാം പട്ടാമ്പി, ഷാഫി പട്ടാമ്പി, ഫൈസല്‍ ബാഹസ്സന്‍, കുട്ടി പട്ടാമ്പി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിനിടയില്‍ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന് ഇത്തരം കൂട്ടായ്മകള്‍ അത്യന്താപേക്ഷിതമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026