l o a d i n g

ഗൾഫ്

യു.എ.ഇയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ഇറാന്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകാണമെന്ന് മുന്നറിയിപ്പ്

Thumbnail
Publisher By     BY - DESK
March 15, 2026

ടെഹ്റാന്‍: യുണൈറ്റഡ് അറബ് എമിറേറ്റിലെ (യു.എ.ഇ) വിവിധ നഗരങ്ങളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനം അറിയിച്ചു. യു.എ.ഇയിലെ തുറമുഖങ്ങളിലും ജനവാസ മേഖലകളിലും ഒളിച്ചിരിക്കുന്ന അമേരിക്കന്‍ മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ തകര്‍ക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

മേഖലയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ സൈന്യം യു.എ.ഇയിലെ തുറമുഖങ്ങളിലും ഡോക്കുകളിലും നഗരങ്ങള്‍ക്കുള്ളിലെ രഹസ്യ കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണെന്ന് ഇറാന്‍ ആരോപിക്കുന്നു. അവിടെയിരുന്നുകൊണ്ട് ഇറാന്റെ അബു മൂസ, ഖാര്‍ക്ക് ദ്വീപുകള്‍ക്ക് നേരെ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനായി യു.എ.ഇയിലെ ശത്രുതാപരമായ ഈ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് തങ്ങളുടെ 'നിയമപരമായ അവകാശ'മാണെന്ന് ഇറാന്‍ ഭരണകൂടം യു.എ.ഇ നേതാക്കളെ അറിയിച്ചു.

ജനങ്ങളോട് ഒഴിഞ്ഞുപോകാാന്‍ അഭ്യര്‍ത്ഥന

അമേരിക്കന്‍ സൈനികരുടെ ഒളിത്താവളങ്ങള്‍ക്കും മിസൈല്‍ കേന്ദ്രങ്ങള്‍ക്കും സമീപം താമസിക്കുന്ന മുസ്ലിം സഹോദരങ്ങളും മറ്റ് താമസക്കാരും ഉടനടി ആ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് സൈനിക വക്താവ് അഭ്യര്‍ത്ഥിച്ചു. സാധ്യമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യാപകമായ ആക്രമണം തുടങ്ങിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും സിവിലിയന്‍ മേഖലകള്‍ക്കും നേരെ നടന്ന വ്യോമാക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ഇസ്രായേലിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കന്‍-ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026