l o a d i n g

ഗൾഫ്

സൗദിക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം തുടരുന്നു: 48 ഡ്രോണുകള്‍ തകര്‍ത്തു; ഗള്‍ഫ് മേഖലയില്‍ കനത്ത ജാഗ്രത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന രാത്രികാല ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂറിനുള്ളില്‍ തൊടുത്തുവിട്ട 48 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെല്ലാം തടസ്സപ്പെടുത്തി നശിപ്പിച്ചതായി മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി എക്‌സിലൂടെ വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം സൗദിക്ക് നേരെ വന്ന 230-ലധികം ഡ്രോണുകളും 30-ലധികം മിസൈലുകളും ഇതുവരെ പ്രതിരോധ സേന വെടിവെച്ചിട്ടിട്ടുണ്ട്. എന്നാല്‍ അയല്‍രാജ്യങ്ങളായ ബഹ്റൈനിലും യുഎഇയിലും ആക്രമണം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

125 മിസൈലുകളും 203 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന തകര്‍ത്തു. ആക്രമണങ്ങളില്‍ ബഹ്റൈനില്‍ രണ്ട് പേരും മേഖലയിലാകെ 24 പേരും കൊല്ലപ്പെട്ടു. യുഎഇക്ക് നേരെ 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,600 ഡ്രോണുകളുമാണ് എത്തിയത്. ഇതുവരെ ആറ് മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ നിഷേധിച്ചു. ഇറാന്‍ നിര്‍മിത 'ഷാഹീദ്' ഡ്രോണുകള്‍ക്ക് സമാനമായ 'ലൂക്കാസ് ഡ്രോണുകള്‍' ഉപയോഗിച്ച് ശത്രുരാജ്യങ്ങള്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സൗദിയിലെ ഇറാന്‍ സ്ഥാനപതി അലിറേസ ഇനായത്തി ആരോപിച്ചു.

പകല്‍ സമയങ്ങളില്‍ ഇടവേള നല്‍കി രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്ന രീതിയാണ് ഇറാന്‍ പിന്തുടരുന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026