l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ലണ്ടന്‍/റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ തുടരുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സൗദിയിലെ ഇറാന്‍ സ്ഥാനപതി അലിറേസ ഇനായത്തി. ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയുടെയും ഇസ്രായേലിന്റെയും തലയില്‍ കെട്ടിവെക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ 'ഷാഹീദ്' ഡ്രോണുകള്‍ക്ക് സമാനമായ 'ലൂക്കാസ്' ഡ്രോണുകള്‍ ഉപയോഗിച്ച് ശത്രുപക്ഷമാണ് അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നതെന്ന് ഇറാന്‍ സൈനിക കമാന്‍ഡിനെ ഉദ്ധരിച്ച് അദ്ദേഹം എക്‌സില്‍ കുറിച്ചു. അമേരിക്കന്‍, ഇസ്രായേല്‍ ലക്ഷ്യങ്ങളെ മാത്രമേ ഇറാന്‍ ആക്രമിക്കാറുള്ളൂ എന്നും, അത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ഗൗരവകരമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഇനായത്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിലവിലെ യുദ്ധം മേഖലയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. പരിഹാരത്തിനായി അമേരിക്കയും ഇസ്രായേലും ആക്രമണം നിര്‍ത്തണം. സൗദി ഉദ്യോഗസ്ഥരുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും തീര്‍ത്ഥാടകരുടെ കാര്യത്തിലടക്കം സൗദി നല്‍കുന്ന സഹകരണം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ മണ്ണോ ആകാശമോ ഇറാന് എതിരായ ആക്രമണങ്ങള്‍ക്ക് വിട്ടുനല്‍കില്ലെന്ന നിലപാടിനെ ഇറാന്‍ സ്വാഗതം ചെയ്തു.

ഫെബ്രുവരി അവസാനം മുതല്‍ ആയിരക്കണക്കിന് ഇറാന്‍ നിര്‍മിത മിസൈലുകളും ഡ്രോണുകളുമാണ് ഗള്‍ഫ് മേഖലയിലേക്ക് തൊടുത്തുവിട്ടിരിക്കുന്നത്. ഇത് വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും പ്രവര്‍ത്തനങ്ങളെയും സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026