l o a d i n g

ഗൾഫ്

സംഘര്‍ഷം ലഘൂകരിക്കാന്‍ യു.എ.ഇ, സൗദി അറേബ്യ നീക്കം ശക്തം. യു.എ.ഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മില്‍ ചര്‍ച്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

അബുദാബി: യുഎഇയും സൗദി അറേബ്യയും മേഖലയില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളിലും ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയും ചെയ്തു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മേഖലയിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്തത്.

അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും ലംഘിച്ചുകൊണ്ട് ഇറാന്‍ നടത്തുന്ന നഗ്‌നമായ ആക്രമണങ്ങള്‍ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക വിന്യാസങ്ങളും പ്രകോപനങ്ങളും ഉടനടി നിര്‍ത്തലാക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവകരമായ ചര്‍ച്ചകള്‍ക്കും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. പ്രാദേശിക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന രീതിയിലുള്ള പരിഹാര നടപടികള്‍ക്കായി സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ഇറാഖ് പ്രധാനമന്ത്രിയുമായി ചര്‍ച്ച
സൗദി കിരീടാവകാശിക്കു പുറമെ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായും യുഎഇ പ്രസിഡന്റുമായും ചര്‍ച്ച നടത്തി. യുഎഇക്കും മറ്റ് അയല്‍രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന കടന്നാക്രമണങ്ങളെയും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഇരുവരും സംസാരിച്ചു. മേഖലയിലെ അസ്ഥിരത ഒഴിവാക്കാന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് നീങ്ങേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026