l o a d i n g

കേരള

ജി. സുധാകരന് കൈകൊടുക്കാന്‍ കോണ്‍ഗ്രസ്; സലാമിനെ വീഴ്ത്താന്‍ 'സുധാകരന്‍ തന്ത്രം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തത്വത്തില്‍ തീരുമാനിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി എച്ച്. സലാമിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സുധാകരന് വോട്ട് മറിക്കാനാണ് യുഡിഎഫ് നീക്കം.

പാര്‍ട്ടിയുടെ അവഗണനയില്‍ മനംനൊന്ത് സിപിഎം വിട്ട സുധാകരന്‍, കോണ്‍ഗ്രസിന് മുന്നില്‍ പദവികളോ മന്ത്രിസ്ഥാനമോ ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സുധാകരന്റെ നിലപാട്: ആരുടെയും പിന്തുണ തേടില്ലെന്ന് സുധാകരന്‍ ആവര്‍ത്തിക്കുമ്പോഴും, കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിന്റെ സ്വഭാവം നോക്കി അനുകൂല നിലപാട് സ്വീകരിക്കാനായിുരന്നു് അദ്ദേഹത്തിന്റെ തീരുമാനം. സുധാകരന്റെ പ്രതികരണം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

പ്രാദേശിക നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാന നേതൃത്വം, നിലവിലെ സാഹചര്യത്തില്‍ സുധാകരനെ പിന്തുണയ്ക്കുന്നതാണ് വിജയസാധ്യത വര്‍ദ്ധിപ്പിക്കുക എന്ന റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നത്. എല്‍ഡിഎഫ് കോട്ടയായ അമ്പലപ്പുഴയില്‍ സുധാകരന്റെ വ്യക്തിപ്രഭാവവും യുഡിഎഫ് വോട്ടുകളും ചേരുന്നതോടെ അട്ടിമറി വിജയം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026