l o a d i n g

ഗൾഫ്

ജിദ്ദയിലെ മലയാളികള്‍ക്ക് ആശ്വാസമായി ജെ.ഡി.സി.സി. ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ജിദ്ദ: ഷറഫിയയിലെ ഖാലിദ് ബിന്‍ വലീദ് ഏരിയയില്‍ സാബ് ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന അനസ് ബിന്‍ മാലിക് സെന്ററില്‍, ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സമൂഹ നോമ്പുതുറ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുന്നു. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന ഇഫ്താറില്‍ ദിവസവും മുന്നൂറിലധികം മലയാളികളാണ് പങ്കുചേരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി നാട്ടില്‍ നിന്നുള്ള വിദഗ്ധരായ പാചകക്കാരെ എത്തിച്ച്, സെന്ററില്‍ തന്നെ തയാറാക്കുന്ന രുചികരമായ കേരളീയ ഭക്ഷണമാണ് ഇവിടെ വിതരണം ചെയ്യുന്നത്. സ്വദേശികളും വിദേശികളുമായ സുമനസ്സുകളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഏകദേശം 70,000 റിയാല്‍ ചെലവ് വരുന്ന ഈ പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നത്.

എല്ലാ ദിവസവും നോമ്പുതുറയ്ക്ക് മുന്‍പായി വിവിധ പണ്ഡിതന്മാര്‍ നയിക്കുന്ന വിജ്ഞാന സദസ്സും ഇഫ്താറിന്റെ ഭാഗമായി നടക്കുന്നുണ്ട്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ നേരത്തെ തന്നെ എത്താറുണ്ട്. പലപ്പോഴും തിരക്ക് കാരണം സീറ്റുകള്‍ ലഭിക്കാതെ വരുമ്പോള്‍ ഇഫ്താര്‍ കിറ്റുകള്‍ വാങ്ങി മടങ്ങുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്. വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനവും ഭക്ഷണത്തിലെ വൃത്തിയും ഗുണമേന്മയുമാണ് ഈ സംഗമത്തെ പ്രവാസി മലയാളികള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്.

റമദാനിനോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കുന്ന 'ഈദ് കിസ്വ', സഹജീവികള്‍ക്ക് താങ്ങാവാനായി 'കനിവ്' ചാരിറ്റി പ്രോഗ്രാം എന്നിവയും സെന്റര്‍ വഴി നടപ്പിലാക്കുന്നുണ്ട്. കൂടാതെ സകാത്ത്, ഫിത്ര്‍ സകാത്ത് എന്നിവ ശേഖരിച്ച് അര്‍ഹരായവരിലേക്ക് എത്തിക്കാനുള്ള സംവിധാനവും അനസ് ബിന്‍ മാലിക് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു: 0509299816, 0560282977, 0551762022, 0508352690.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026