l o a d i n g

ഗൾഫ്

ഗ്രാമ വിരുന്നായി കേളി ഹരീഖ് ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഹരീഖ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഹരീഖിലെ 'അഫദ് ഉമര്‍ മസറയില്‍' നടന്ന ഇഫ്താറില്‍ അഞ്ഞൂറിലധികം പേര്‍ പങ്കുചേര്‍ന്നു. ഹരീഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ ഭാരവാഹികള്‍, തദ്ദേശീയര്‍, പ്രവാസികളായ പൗരപ്രമുഖര്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, കുടുംബങ്ങള്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ വിരുന്നില്‍ സംബന്ധിച്ചു.

റിയാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിനായി ജാതി-മത-ഭാഷാ-രാഷ്ട്രീയ ഭേദമന്യേ ഗ്രാമവാസികളും വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും കൈകോര്‍ത്തപ്പോള്‍ അത് ഒരു ഗ്രാമത്തിന്റെയാകെ വിരുന്നായി മാറി.

യൂണിറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താറിന്റെ വിജയത്തിനായി ചെയര്‍മാന്‍ ഫൈസല്‍ ഖാന്‍, കണ്‍വീനര്‍ ബിനോയ് തോമസ്, സാമ്പത്തിക കണ്‍വീനര്‍ തിലകന്‍, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പ്രതീഷ് എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫൈസല്‍ കൊച്ചി, പ്രവീണ്‍ കുമാര്‍, കൈലാസ്, നവാസ്, സുജേഷ് തുടങ്ങിയവരും സമിതിയില്‍ സജീവമായിരുന്നു.

കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിന്‍ പശുപതി, കേന്ദ്രകമ്മിറ്റി അംഗവും അല്‍ ഖര്‍ജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുള്‍ സലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍, ട്രഷറര്‍ ജയന്‍ പെരുനാട്, ജോയിന്റ് സെക്രട്ടറി സമദ്, വൈസ് പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. കൂടാതെ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാര്‍, തിലകന്‍, ഏരിയ കമ്മിറ്റി അംഗം രമേശ്, യൂണിറ്റ് അംഗങ്ങളായ ഹരിദാസന്‍, രിഫായി, ഫസില്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026