l o a d i n g

ഗൾഫ്

കെ.ഡി.എഫ് ഇഫ്താര്‍ സംഗമം: ജിദ്ദയിലെ പ്രവാസി സമൂഹത്തിന് സ്‌നേഹവിരുന്നായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ജിദ്ദ: കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ.ഡി.എഫ്) സംഘടിപ്പിച്ച വാര്‍ഷിക ഇഫ്താര്‍ സംഗമം ജിദ്ദയിലെ ലയാലി അല്‍ നൂറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖരും വിവിധ ജില്ലാ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സൗദി അറേബ്യയുടെ വിശിഷ്ട പദവിയായ 'സ്‌പെഷ്യല്‍ ടാലന്റ് റെസിഡന്‍സി' (സി-സ്യൂട്ട് എക്‌സിക്യൂട്ടീവ് കാറ്റഗറി) ഇഖാമ കരസ്ഥമാക്കിയ കെ.ഡി.എഫ് വൈസ് പ്രസിഡന്റ് റിയാസ് കള്ളിയത്തിനെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഹിഫ്‌സുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സൗഹൃദവും ശക്തമാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസലോകത്ത് വര്‍ഗീയതയില്ലാത്ത, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സാമൂഹിക അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണെന്നും ജിദ്ദയിലുള്ള കോഴിക്കോട്ടുകാര്‍ കെ.ഡി.എഫില്‍ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹ്‌മദ് ഹിഫ്‌സുറഹ്‌മാന്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച സംഗമത്തിന് ട്രഷറര്‍ ആഷിക് റഹീം മുഖ്യ അവതാരകനായി. കെ.ഡി.എഫ് ജനറല്‍ സെക്രട്ടറി അംജദ് എ.കെ സ്വാഗതം ആശംസിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ജംഷിദ്, ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്സ് അംഗം ശാക്കിര്‍ ഹുസൈന്‍, റഷീദ് മാലികി, ഹസ്സന്‍ ചെറൂപ്പ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജിദ്ദ മീഡിയ ഫോറം പ്രതിനിധികളും വിവിധ മലയാളി സംഘടനകളുടെ നേതാക്കളും സംബന്ധിച്ചു.

മൂസക്കോയ, യൂസഫ് ഹാജി, അഷ്റഫ് അല്‍ഹര്‍ബി, മന്‍സൂര്‍ ഫറോക്ക്, സാലി കാവോട്ട്, അബ്ദുറഹ്‌മാന്‍ മാവൂര്‍, ഷമര്‍ജാന്‍, അബ്ദുല്‍ വഹാബ്, മജീദ്, ഹര്‍ഷാദ്, ഷംസുദീന്‍, അബ്ബാസ്, ആഷിക്ക്, നാസര്‍ കോഴിത്തൊടി, നിസാര്‍ മടവൂര്‍, നൗഫാര്‍, സൈനുദ്ദീന്‍, ബഷീര്‍ കൂളിമാട്, അഫ്‌സല്‍, ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജ്യോതി ബാബുകുമാര്‍, റെമി ഹരീഷ്, ഫായിസ ഗഫൂര്‍, മുംതാസ് അബ്ദുറഹ്‌മാന്‍, ശ്രീത അനില്‍കുമാര്‍, റോസ്ന ഹിഫ്‌സു, പ്രിയ റിയാസ്, ഫര്‍ഷ ഷമര്‍ജാന്‍ എന്നീ വനിതകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഫാന്‍ റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026