l o a d i n g

ഗൾഫ്

സീസണല്‍ വര്‍ക്ക് വിസയുടെ മറവില്‍ തട്ടിപ്പ്; മലപ്പുറം സ്വദേശികള്‍ കേളിയുടെ സഹായത്തോടെ നാട്ടിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

റിയാദ്: സീസണല്‍ വര്‍ക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികള്‍ തട്ടിപ്പിന് ഇരയായ സംഭവത്തില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ സഹായഹസ്തം. മലപ്പുറം സ്വദേശികളായ അബ്ദുല്‍ കരീമും നിസാമുദ്ദീനും സീസണല്‍ വര്‍ക്ക് വിസയിലാണ് റിയാദില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജോലിക്കായി എത്തിയത്.

ആദ്യ രണ്ടു മാസങ്ങളില്‍ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കിയെങ്കിലും മൂന്നാം മാസം മുതല്‍ ശമ്പളം നല്‍കാതിരിക്കുകയും തുടര്‍ന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കി. നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ എംബസ്സിയെ സമീപിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ മുഖേന ഇവര്‍ കേളിയെ സമീപിച്ചു.

കേളി വിഷയത്തില്‍ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തി പ്രശ്‌നം എംബസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ നല്‍കിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ലെന്നത് വെളിവായി. ഇതിനിടെ തൊഴിലാളികളെ മുറിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമവും ഉണ്ടായി. എന്നാല്‍ അവര്‍ തയ്യാറാകാതിരുന്നതിനാല്‍ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി.

എംബസ്സി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കള്‍ ആവശ്യ സാധനങ്ങളും വാങ്ങി നല്‍കുകയും ചെയ്തു.
ഇത്തരത്തിലുള്ള നിരവധി കേസുകള്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളില്‍ എത്തുന്നവര്‍ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തില്‍ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026