l o a d i n g

ഗൾഫ്

കൊച്ചി കൂട്ടായ്മ ജിദ്ദയുടെ ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമായ 'കൊച്ചി കൂട്ടായ്മ ജിദ്ദ'യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഹൃദ്യമായി. ജിദ്ദയിലെ കോഴിക്കോടന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പ്രസിഡന്റ് സനോജ് സൈനുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇഫ്താര്‍ എന്നത് കേവലം നോമ്പ് തുറക്കുന്ന ചടങ്ങല്ലെന്നും ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ പരസ്പരം സ്‌നേഹവും ഐക്യവും പങ്കിടുന്ന സാമൂഹിക വേദിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും നാടിന്റെ ഓര്‍മ്മകളും സൗഹൃദബന്ധങ്ങളും നിലനിര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോക കേരള സഭ അംഗം കെ.ടി.എ. മുനീര്‍ റമദാന്‍ പഠിപ്പിക്കുന്ന മാനവിക മൂല്യങ്ങളെക്കുറിച്ച് സംസാരിച്ചു. പട്ടിണിയനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാനും മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും പുലര്‍ത്താനും റമദാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതില്‍ കൊച്ചി കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ചെയര്‍മാന്‍ ജിബിന്‍ സമദ് കൊച്ചി, ഹിജാസ് കളരിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അലി സേട്ട് സ്വാഗതം ആശംസിച്ചു. ജീവകാരുണ്യ കണ്‍വീനര്‍ റിയാസ് ഇസ്മായില്‍, മീഡിയ കണ്‍വീനര്‍ അനീസ് കൊച്ചങ്ങാടി, ജോയിന്റ് സെക്രട്ടറി ശാരിഖ് കൊച്ചി, അനില്‍കുമാര്‍ ചേര്‍ത്തല, ഹിജാസ് പെരുമ്പാവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വനിതാ വിംഗിന്റെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റ് കൂട്ടി. സനിമ സനോജ്, നസ്രിയ ജിബിന്‍, നീനു അഷ്റഫ്, സജിത ബായ്, റാണിയ, ഔമ ഭായ്, സുഹറ ഭായ്, സൈഹാ, ജുവൈരിയ, സഹറാ, ജുമാന, ഹിറാ, നാസ്നീന്‍, ജുആന്‍ ആദം, ഇനാറ മറിയം, ഇയാന്‍ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ട്രഷറര്‍ ബാബു മുണ്ടന്‍വേലി നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026