l o a d i n g

ഗൾഫ്

നജ്റാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ കൂട്ടായ്മ; 'നജ്റാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍' (NICA) നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

നജ്റാന്‍: സൗദി അറേബ്യയിലെ നജ്റാന്‍ മേഖലയിലെ ഇന്ത്യന്‍ പ്രവാസികളെ ഒന്നിപ്പിക്കുന്നതിനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 'നജ്റാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍' (NICA) രൂപീകരിച്ചു. മേഖലയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് താങ്ങായി കലാ-സാംസ്‌കാരിക, സേവന മേഖലകളില്‍ സജീവമാകാനാണ് ഈ പുതിയ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പ്രവാസികള്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്‌നങ്ങള്‍, നിയമസഹായം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ എന്‍.ഐ.സി.എ. സജീവമായി ഇടപെടും. കൂടാതെ പ്രവാസി കുടുംബങ്ങള്‍ക്കായി സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കായി വിദ്യാഭ്യാസ സഹായ പദ്ധതികളും സംഘടനയുടെ വരാനിരിക്കുന്ന കര്‍മ്മപദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നജ്റാനിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഐക്യവും പരസ്പര സഹകരണവും വര്‍ദ്ധിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഭാരവാഹികള്‍: അലി കാഞ്ഞിരായ് എടക്കര (പ്രസിഡന്റ്), പ്രതാപന്‍ കോട്ടുകല്‍ (ജനറല്‍ സെക്രട്ടറി), ജസ്റ്റിന്‍ രാജ് കന്യാകുമാരി (ട്രഷറര്‍), റഷീദ് കൊല്ലം, സുഭാഷ് കൊല്ലം (രക്ഷാധികാരികള്‍), വീരസിമ്മന്‍, സല്‍മാന്‍ മുക്കം (വൈസ് പ്രസിഡന്റുമാര്‍), ഹസീം ഖാന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരടക്കം 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ചടങ്ങില്‍ അലി എടക്കര, പ്രതാപന്‍ കോട്ടുകല്‍, റഷീദ് കൊല്ലം എന്നിവര്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026