l o a d i n g

ഗൾഫ്

സൗദി കലാസംഘം റിയാദില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാപ്രതിഭകളുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) റിയാദില്‍ റമദാന്റെ ഭാഗമായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. റിയാദിലെ എസ്.കെ.എസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന അത്താഴ വിരുന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രുചിയുടേയും മഹിത മാതൃകയായി.

ഇതോടനുബന്ധിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശബാന അന്‍ഷാദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വനിത ലീഗ് പ്രസിഡന്റ് കെ. പി ജല്‍സീമിയ റമദാന്‍ സന്ദേശം നല്‍കി. ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷമീര്‍ കല്ലിങ്കല്‍, സുരേഷ് ശങ്കര്‍, റഹ്‌മാന്‍ മുനമ്പത്, ജോണ്‍സന്‍ മാര്‍ക്കോസ്, ബഷീര്‍ കോട്ടയം, നസീബ് കലാഭവന്‍, അസ്ലം പാലത്ത്, ഷറഫുദ്ധീന്‍, നിസാം കായംകുളം, സൈഫുദ്ധീന്‍ കായംകുളം, ഷര്‍മിത നിസാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് റഹീം ഭരതന്നൂര്‍, സെക്രട്ടറി വിജേഷ് ചന്ദ്രു, കമ്മിറ്റി അംഗം ഇസ്മായില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ തങ്കച്ചന്‍ വര്‍ഗീസ് സ്വാഗതവും രക്ഷാധികാരി അല്‍ത്താഫ് കോഴിക്കോട് നന്ദിയും പറഞ്ഞു.

ക്രിസ്റ്റഫര്‍ കൊച്ചി, നൗഫല്‍ വടകര, ജാനിസ്, ഷുഹൈബ്, പ്രസീത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷ വേളകളില്‍ കൂട്ടായ്മക്ക് കീഴില്‍ കുടുംബസംഗമങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026