l o a d i n g

ഗൾഫ്

സമര്‍പ്പിത സേവനം: ജിദ്ദ സനാഇയ്യ കെ.എം.സി.സി.ക്ക് ദഅ്വ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ജിദ്ദ: മത-സാമൂഹിക സേവന രംഗത്ത് സജീവവും ശ്രദ്ധേയവുമായ ഇടപെടലുകള്‍ കൊണ്ട് പ്രവാസി സമൂഹത്തില്‍ തനതായ സ്ഥാനം ഉറപ്പിച്ച ജിദ്ദ കെ.എം.സി.സി. (KMCC) സനാഇയ്യ ഏരിയ കമ്മിറ്റിക്ക് ദശാബ്ദക്കാലത്തെ സമര്‍പ്പിത സേവനത്തിനുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചു. 'അസോസിയേഷന്‍ ഓഫ് ദഅ്വ ആന്‍ഡ് ഗൈഡന്‍സ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി' (Association of Dawah and Guidance in Industrial City) നല്‍കുന്ന ഈ ബഹുമതി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തിളക്കം നല്‍കുന്നതാണ്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വിശുദ്ധ റമദാന്‍ മാസത്തില്‍ ജിദ്ദയിലെ സനാഇയ്യ മസ്ജിദ് ഉഹ്ദ് പള്ളിയുടെ ശുചീകരണവും പരിപാലനവും നിരന്തരമായി ഏറ്റെടുത്തു നിര്‍വഹിച്ചുവരുന്ന കെ.എം.സി.സി. പ്രവര്‍ത്തകരുടെ നിസ്തുല സേവനമാണ് ഈ ബഹുമതിക്ക് ആധാരം. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ആരാധനാലയ സംരക്ഷണത്തിനായി സമയം കണ്ടെത്തുന്ന പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയെ അതോറിറ്റി ഔദ്യോഗികമായി അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

നീണ്ട പത്തു വര്‍ഷക്കാലം ഇടവിടാതെ തുടരുന്ന ഈ സേവനപ്രവര്‍ത്തനം സംഘടനയുടെ സമര്‍പ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, സമൂഹസേവനത്തില്‍ മാതൃകാപരമായ ഇടപെടലായും വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയിലെ ഔദ്യോഗിക ദഅ്വ അതോറിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പ്രവാസി സമൂഹത്തിന്റെ സാമൂഹിക-ആത്മീയ പ്രതിബദ്ധതയ്ക്കുള്ള ശക്തമായ അംഗീകാരമായി മാറിയിരിക്കുകയാണ്.

അംഗീകാര ചടങ്ങില്‍ മസ്ജിദ് ഉഹ്ദ് ഇമാം അബ്ദുല്‍ അസീസ്, കെ.എം.സി.സി. സനാഇയ്യ ഏരിയ ട്രഷറര്‍ സലാം മുക്കോടന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സി.കെ. റസാഖ് മാസ്റ്റര്‍, വി.പി. മുസ്തഫ, ജലാല്‍, ദഅ്വ സെന്റര്‍ അംഗം സലിം പൊണ്ടിച്ചേരി എന്നിവരും സനാഇയ്യ ഏരിയ കെ.എം.സി.സി. പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

ലൈലത്തുല്‍ ഖദ്റിന്റെ വിശുദ്ധ രാവില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏരിയ കമ്മിറ്റി നേതാക്കളായ റഷീദ് പി.കെ, സലാം മുക്കോടന്‍, അബ്ദുറഹിമാന്‍ സി.കെ, റിയാസ് തെറ്റന്‍, അലവിക്കുട്ടി, ഗഫൂര്‍ കുട്ടത്തി, മനാഫ് കല്ലട, ഷൗക്കത്ത് പനമരം എന്നിവര്‍ നേതൃത്വം നല്‍കി.

കെ.എം.സി.സി. പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തോടെയുള്ള ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന് വലിയ പ്രചോദനമാണ് പകരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026