l o a d i n g

ഗൾഫ്

ഇ.വി. അബ്ദുല്‍ നാസറിന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ജിദ്ദ: 25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ലാ കെ.എം.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗവും വേങ്ങര മണ്ഡലം കെ.എം.സി.സി. പ്രസിഡന്റുമായ ഇ.വി. അബ്ദുല്‍ നാസറിന് മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

സംഘടന ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ അത്യന്തം ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും നിര്‍വഹിച്ച വ്യക്തിത്വമാണ് അബ്ദുല്‍ നാസറെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കെ.എം.സി.സി. ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് പറഞ്ഞു. പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും സൗമ്യതയും നേതൃഗുണവും ഒരുപോലെ പുലര്‍ത്തിയ അദ്ദേഹം സംഘടനയുടെ വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.വി. അബ്ദുല്‍ നാസര്‍ നല്‍കിയ സേവനങ്ങള്‍ പകരംവെക്കാനില്ലാത്തതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് അഭിപ്രായപ്പെട്ടു. പൊതുരംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ കെ.എം.സി.സി.യുടെ ഉപഹാരം ജില്ലാ-മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഇസ്മായില്‍ മുണ്ടുപറമ്പ് കൈമാറി.

ജിദ്ദയിലെ 25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഉണ്ടാക്കിയെടുത്ത ആഴത്തിലുള്ള സൗഹൃദബന്ധങ്ങള്‍ വിട്ടുപിരിയുന്നതില്‍ വലിയ വേദനയുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.

ജില്ലാ ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങല്‍, നൗഫല്‍ ഉള്ളടന്‍, സാബിര്‍ പാണക്കാട്, മൊയ്തീന്‍ കുട്ടി ഏറനാട്, ബഷീര്‍ വേങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷറഫ് മുല്ലപ്പള്ളി സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026