l o a d i n g

ഗൾഫ്

ഖത്തറിന് നേരെയും മിസൈല്‍ ആക്രമണം; യുഎഇയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

ദോഹ/ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മുതിര്‍ന്ന ഇറാനിയന്‍ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി. ബുധനാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു.

ദോഹയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തെ സൈന്യം വിജയകരമായി പ്രതിരോധിച്ചുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ അനുഭവപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. സമ്പത്തോ വിശ്വാസമോ വംശമോ നോക്കാതെ എല്ലാവരെയും ഈ പ്രതിസന്ധി ബാധിക്കുമെന്ന് അദ്ദേഹം 'എക്‌സില്‍' കുറിച്ചു. ഇറാനെതിരെയുള്ള യുദ്ധം അനീതി ആണെന്ന് അമേരിക്കയിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുപറയുന്നുണ്ടെന്നും, കൂടുതല്‍ രാജ്യങ്ങള്‍ ഈ യുദ്ധത്തിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം
ഇറാനില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നേരത്തെ സുരക്ഷാ മുന്‍കരുതലുകള്‍ പിന്‍വലിച്ചെങ്കിലും, സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം അധികൃതര്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പൊതുജനങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ വിമാന സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചില വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. നയതന്ത്ര തലത്തിലുള്ള മുന്നറിയിപ്പുകളും സൈനിക നീക്കങ്ങളും തുടരുന്നതിനാല്‍ പ്രവാസികളടക്കമുള്ളവര്‍ വലിയ ആശങ്കയിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026