l o a d i n g

ഗൾഫ്

റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെ ആക്രമണം ശ്രമം, സൗദി സേന തകര്‍ത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

റിയാദ്- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലും റിയാദിലുമായി നടന്ന വിവിധ ആക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയും രാവിലെയുമായി നടന്ന നീക്കങ്ങളില്‍ 10 ഡ്രോണുകള്‍ കിഴക്കന്‍ പ്രവിശ്യയില്‍ വെടിവെച്ചിട്ടു. കൂടാതെ, റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് സമീപമെത്താന്‍ ശ്രമിച്ച രണ്ട് ഡ്രോണുകളും തകര്‍ത്തു. പിന്നീട് ബുധനാഴ്ച രാവിലെ റിയാദ് മേഖലയില്‍ ലക്ഷ്യമിട്ട മറ്റൊരു ഡ്രോണും തകര്‍ത്തതായി മാലിക്കി സ്ഥിരീകരിച്ചു. അല്‍-ഖര്‍ജിലെ മിസൈല്‍ ആക്രമണ ശ്രമംഅല്‍-ഖര്‍ജ് ഗവര്‍ണറേറ്റിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സേന തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് സമീപമാണ് വീണത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അല്‍-ഖര്‍ജ് മേഖലയില്‍ അപകടസാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകടസാധ്യത ഒഴിഞ്ഞതായി അറിയിക്കുന്നത് വരെ താമസക്കാര്‍ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കെട്ടിടങ്ങള്‍ക്കുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ജനലുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക. ബാല്‍ക്കണികളിലോ മേല്‍ക്കൂരകളിലോ നില്‍ക്കരുത്. ഗ്ലാസ് പ്രതലങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കുക.സംഭവസ്ഥലത്ത് കൂട്ടംകൂടാനോ ദൃശ്യങ്ങള്‍ പകര്‍ത്താനോ ശ്രമിക്കരുത്.തുറസായ സ്ഥലത്തുള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള കെട്ടിടത്തിലോ ഉറപ്പുള്ള മറകള്‍ക്ക് പിന്നിലോ അഭയം പ്രാപിക്കുക.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇതുവരെ 405 ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂസ് മിസൈലുകളും സൗദി പ്രതിരോധ സേന വിജയകരമായി തകര്‍ത്തിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയെയും റിയാദിനെയുമാണ് ഇവ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ശൈബ എണ്ണപ്പാടം, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് തുടങ്ങിയ ഊര്‍ജ്ജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാനിയന്‍ മിസൈലുകളെയും ഡ്രോണുകളെയും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ക്കാന്‍ സാധിച്ചതായും മന്ത്രാലയം അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026