l o a d i n g

ഗൾഫ്

റിയാദില്‍ ട്രിവയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ 'ട്രിവ'യുടെ (TRIVA) നേതൃത്വത്തില്‍ റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സ്‌നേഹവും ഐക്യവും പങ്കുവെക്കുന്ന ഈ സംഗമം പ്രവാസികള്‍ക്ക് പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള മികച്ച അവസരമായി മാറി.

സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രിവ പ്രസിഡന്റ് നാസര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ രവി കാരക്കോണം ആമുഖപ്രഭാഷണവും സെക്രട്ടറി ശ്രീലാല്‍ സുഗതകുമാര്‍ സ്വാഗതവും നിര്‍വഹിച്ചു. ചാരിറ്റി കണ്‍വീനര്‍ റഫീഖ് വെമ്പായം ആശംസകള്‍ നേര്‍ന്നു.

ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നിസാം വടശ്ശേരിക്കോണം, മീഡിയ കണ്‍വീനര്‍ നന്ദു അരുമാനൂര്‍ എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ കാരക്കോണം, അംജദ്, ഭദ്രന്‍, റാസി കോരണി, സജീര്‍ പൂന്തുറ, ഷാന്‍ പള്ളിപ്പുറം, മന്‍സൂര്‍ കല്ലറ, സനില്‍ കുമാര്‍ എന്നിവരും മുതിര്‍ന്ന അംഗങ്ങളായ സെല്‍വരാജ്, ഷിറാസ് പോത്തന്‍കോട്, പ്രഭാകരന്‍ നായര്‍, അന്‍സാര്‍ വടശ്ശേരിക്കോണം, അന്‍സാര്‍ വര്‍ക്കല എന്നിവരും പരിപാടിക്ക് പിന്തുണ നല്‍കി.

റിയാദിലെ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളായ അമീര്‍, അബ്ദുള്ള വല്ലാഞ്ചിറ, ബഷീര്‍ സുനി കോട്ടയം, അലക്‌സ് കൊട്ടാരക്കര, മാത്യു എറണാകുളം, റഹ്‌മാന്‍ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, അസ്ലം പാലത്ത്, പുഷ്പരാജ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026