l o a d i n g

ഗൾഫ്

കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ് ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

ജിദ്ദ: ഫൈസലിയയിലെ മഹ്‌മൂദ് സഈദ് സൂക്കിലെ ഓപ്പണ്‍ ഹാളില്‍ കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസി സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി. കലാരത്‌ന ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീത അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദയിലെ മലയാളി സമൂഹത്തിനിടയില്‍ കലാ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാകാന്‍ കലാരത്‌ന ഡാന്‍സ് ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രശസ്ത ഗായകന്‍ ജമാല്‍ പാഷ അഭിപ്രായപ്പെട്ടു.

ഗായകന്‍ നൂഹ് ബീമാപ്പള്ളി ആലപിച്ച ഗാനം സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കീര്‍ത്തന സുമേഷ് വരച്ച ആരാദ്യ ഷിനോജിന്റെ വാട്ടര്‍ കളര്‍ പെയിന്റിംഗ് വേദിയില്‍ കൈമാറി.

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ്, കേരളത്തിന്റെ തനതായ കലാപാരമ്പര്യവും ആധുനിക നൃത്തശൈലികളും സമന്വയിപ്പിച്ച് നൃത്താവിഷ്‌കാരങ്ങളിലൂടെ ജിദ്ദയിലെ വിവിധ വേദികളില്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

ചടങ്ങില്‍ റീത്ത, നവാസ് ബീമാപ്പള്ളി, റാഫി ജൂബി, നീതു, സുമയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൗര്‍ണമി ടീച്ചര്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റാഫി ജൂബി, നീതു, സുമയ്യ, അക്ബര്‍, അജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026