l o a d i n g

ഗൾഫ്

നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ഇഫ്താര്‍ കുടുംബസംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

റിയാദ്: നമ്മള്‍ ചാവക്കാട്ടുകാര്‍ ആഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റര്‍ ഒരുക്കിയ ഇഫ്താര്‍ കുടുംബസംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്‌സിറ്റ് 18-ലെ വനാസ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ ചാവക്കാട് നിവാസികള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, റിയാദിലെ മാധ്യമ-സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ സിറാജുദ്ദീന്‍ ഓവുങ്ങലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബസംഗമം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷാഫി വടക്കേകാട് പ്രാര്‍ത്ഥനാ സദസ്സിനു നേതൃത്വം നല്‍കി. പ്രസിഡന്റ് സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും ട്രഷറര്‍ മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

ചെയര്‍മാന്‍ ഷാഹിദ് അറക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി), റഹ്‌മാന്‍ മുനമ്പത്ത് (ഫോര്‍ക്ക), ജില്ലാ സംഘടനാ പ്രതിനിധികളായ മുഹമ്മദ് കുട്ടി (കെ.എം.സി.സി), നാസര്‍ വലപ്പാട് (ഒ.ഐ.സി.സി), രാധാകൃഷ്ണന്‍ കലവൂര്‍ (തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ), കൃഷ്ണകുമാര്‍ (തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി), ഷാനവാസ് (കിയ), ആഷിഖ് (വലപ്പാട് കൂട്ടായ്മ), നസീബ് കലാഭവന്‍, അബ്ദുല്‍ നാസര്‍, സൈഫ് കായംകുളം, നിഹാസ് പാനൂര്‍, ആരിഫ് വൈശ്യംവീട്ടില്‍, ഷഹീര്‍ ബാബു, ഫായിസ് ബീരാന്‍, കബീര്‍ വൈലത്തൂര്‍, യൂനസ് പടുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഉണ്ണിമോന്‍ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടില്‍, ഖയ്യൂം അബ്ദുള്ള, സുബൈര്‍ കെ.പി, അഷ്‌കര്‍ അഞ്ചങ്ങാടി, ഷഫ്‌നാസ് മാട്ടുമ്മല്‍, ആഷിഫ് ബഷീര്‍, അന്‍വര്‍ അണ്ടത്തോട്, സലിം പാവറട്ടി, ഷഹബാസ് പാലയൂര്‍, റഹ്‌മാന്‍ ചാവക്കാട്, നൗഫല്‍ തങ്ങള്‍, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മല്‍, ജഹാന്‍ഗീര്‍, ഷെഫീഖ് അലി തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026