l o a d i n g

ഗൾഫ്

സൗദിയിലെ യാംബു ശുദ്ധീകരണശാലക്കു നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 20, 2026

റിയാദ്: സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തുള്ള യാംബുവിലെ സാംറെഫ് എണ്ണ ശുദ്ധീകരണശാലയില്‍ വ്യാഴാഴ്ച ഡ്രോണ്‍ ആക്രമണം ഉണ്ടായി. പ്രതിരോധ മന്ത്രാലയ വക്താവാണ് ആക്രമണ വിവരം അറിയിച്ചത്. ആക്രമണത്തെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

യാംബു തുറമുഖം ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സേന തകര്‍ത്തു വീഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയും എക്സോണ്‍ മൊബീലും സംയുക്തമായി നടത്തുന്ന എണ്ണ ശുദ്ധീകരണശാലയാണ് സാംറെഫ്. പ്രതിദിനം നാല് ലക്ഷം ബാരലിലധികം അറേബ്യന്‍ ലൈറ്റ് ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്ന മിഡില്‍ ഈസ്റ്റിലെ തന്നെ പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണിത്.

ബുധനാഴ്ച ഇറാനിലെ പ്രധാന വാതകപ്പാടത്തിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിലെ ഊര്‍ജ്ജ ഹബ്ബിന് നേരെ ബുധനാഴ്ച വൈകുന്നേരം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

കുവൈത്തിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള എന്നീ ശുദ്ധീകരണശാലകളിലെ പ്രവര്‍ത്തന യൂണിറ്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയും പ്ലാന്റുകളില്‍ തീപിടുത്തമുണ്ടാകുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമങ്ങളെത്തുടര്‍ന്ന് യു.എ.ഇ തങ്ങളുടെ ഗ്യാസ് പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചു.

സൗദിയുടെ കിഴക്കന്‍ മേഖലയിലെ ഗ്യാസ് പ്ലാന്റിന് നേരെ വന്ന ഡ്രോണുകള്‍ തകര്‍ത്തു. വ്യാഴാഴ്ചയും റിയാദിലും കിഴക്കന്‍ മേഖലയിലുമായി നിരവധി ഡ്രോണുകള്‍ സൗദി സൈന്യം വെടിവെച്ചിട്ടു.

ഇറാന്‍ നടത്തുന്ന പ്രകോപനപരമായ ആക്രമണങ്ങളില്‍ സൗദി അറേബ്യ കാട്ടുന്ന സംയമനം 'അനന്തമല്ലെന്ന്' വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ ഉപരോധം ബാധിക്കാത്ത ചെങ്കടല്‍ തീരത്തെ ആക്രമിച്ചത് ആഗോള എണ്ണ വിപണിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026