l o a d i n g

ബിസിനസ്

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് 'അക്വാറാബിയ' ഖിദ്ദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു, പ്രിവ്യൂ ടിക്കറ്റുകള്‍ സൗജന്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 21, 2026

റിയാദ്: സൗദി അറേബ്യയിലെ വിനോദ-കായിക നഗരമായ ഖിദ്ദിയ സിറ്റിയുടെ ഹൃദയഭാഗത്ത് ലോകോത്തര നിലവാരത്തിലുള്ള വാട്ടര്‍ തീം പാര്‍ക്ക് 'അക്വാറാബിയ' പ്രവര്‍ത്തനമാരംഭിച്ചു. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഈ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്.

തിരഞ്ഞെടുത്ത അതിഥികള്‍ക്കായി വെള്ളിയാഴ്ച നടന്ന സോഫ്റ്റ് ഓപ്പണിംഗില്‍ പാര്‍ക്കിലെ എല്ലാ റൈഡുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിച്ചു. ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ കീഴില്‍ ഒരുങ്ങുന്ന ഈ വിനോദകേന്ദ്രം പ്രാദേശിക സന്ദര്‍ശകര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 20 മുതല്‍ 28 വരെ 'സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി' സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ അക്വാറാബിയയുടെ പ്രിവ്യൂ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് പൂര്‍ണ്ണമായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് തന്നെ ഇത് അനുഭവിക്കാനുള്ള അപൂര്‍വ്വ അവസരമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ സിക്‌സ് ഫ്‌ലാഗ്സിനൊപ്പം അക്വാറാബിയ കൂടി ചേരുന്നതോടെ ഖിദ്ദിയയുടെ പ്രധാന വിനോദ മേഖല പൂര്‍ണ്ണമാകും.

22 വിസ്മയിപ്പിക്കുന്ന റൈഡുകള്‍, റെക്കോര്‍ഡ് ഭേദിക്കുന്ന വാട്ടര്‍ സ്ലൈഡുകള്‍, അതിവേഗ വാട്ടര്‍ കോസ്റ്ററുകള്‍, സൗദി അറേബ്യയിലെ ആദ്യത്തെ സര്‍ഫ് പൂള്‍ എന്നിവത പാര്‍ക്കിന്റെ സവിശേഷതകളാണ്. രാജ്യത്തെ ആദ്യത്തെ വൈറ്റ്-വാട്ടര്‍ കയാക്കിംഗ് വേദി കൂടിയാണിത്. 2034-ലെ ഏഷ്യന്‍ ഗെയിംസിലെ കയാക്കിംഗ് മത്സരങ്ങള്‍ക്ക് അക്വാറാബിയ വേദിയാകും. ആഗോള രുചികള്‍ വിളമ്പുന്ന 22 ഭക്ഷണശാലകളും 7 റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്.

അക്വാറാബിയയുടെ ഔദ്യോഗിക ഉദ്ഘാടന തീയതിയും ടിക്കറ്റ് നിരക്കുകളും ഉടന്‍ പ്രഖ്യാപിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നിരക്കിലുള്ള സിംഗിള്‍ ഡേ ടിക്കറ്റുകള്‍ക്ക് പുറമെ, സിക്‌സ് ഫ്‌ലാഗ്സിലും അക്വാറാബിയയിലും ഒരേപോലെ പ്രവേശിക്കാവുന്ന കോംബോ ഓഫറുകളും ലഭ്യമാകും. പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക അറ്റന്‍ഡന്റ് സൗകര്യമുള്ള സ്വകാര്യ കബാനകളും സജ്ജമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി aquarabiaqiddiyacity.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയിലെ വന്‍ കുതിച്ചുചാട്ടമായാണ് ഖിദ്ദിയയിലെ അക്വാറാബിയ വിലയിരുത്തപ്പെടുന്നത്.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026