l o a d i n g

ഗൾഫ്

ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 22, 2026

തിരുവനന്തപുരം: ഇസ്രായേലില്‍ മലയാളി മരണപ്പെട്ടതായി സൂചന. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ മുത്താന ശിവശൈലം സ്വദേശി സുരേഷ് സുന്ദരേശന്‍ (42) ആണ് മരിച്ചതായുള്ള വിവരം വീട്ടുകാര്‍ക്കു ലഭിച്ചത്. മരണ കാരണം എന്താണെന്നോ ഔദ്യോഗിക സ്ഥിരീകരണമോ ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ആശങ്കയിലാണ്.

ഇസ്രായേലിലെ മലയാളി അസോസിയേഷന്‍ ഭാരവാഹിയാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് സുരേഷിന്റെ മരണം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. ടെല്‍ അവീവില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നും മൃതദേഹം അല്‍ ഖബീര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ ഇതുവരെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ച്ച് 16-നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താന്‍ താമസിക്കുന്ന മേഖലയില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സുരേഷ് ഇസ്രായേലിലേക്ക് പോയത്. ആറ് മാസം മുന്‍പ് അമ്മയുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തി മടങ്ങിപ്പോയിരുന്നു.

'അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതുവരെ ആധികാരികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ കോള്‍ വന്നതിന് ശേഷം വലിയ ആശങ്കയിലാണ് ഞങ്ങള്‍,' എന്ന് സുരേഷിന്റെ ബന്ധു ബിജു ടി.എസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ സുരേഷിന്റെ കുടുംബം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026