l o a d i n g

ഗൾഫ്

തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
March 22, 2026

റിയാദ്: തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GACA), സൗദി എയര്‍ലൈന്‍സ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ യോഗം വിശദമായി വിലയിരുത്തി.

ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് ഗാകയും എയര്‍ലൈന്‍സ് പ്രതിനിധികളും അറിയിച്ചതായി ഫോറം ഭാരവാഹികള്‍ പറഞ്ഞു.

പാസഞ്ചേഴ്‌സ് ഫോറത്തെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, മീഡിയ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ ബഷീര്‍ കോട്ടയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ് പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഇംതിയാസ് അഹമ്മദ് യോഗത്തില്‍ സംബന്ധിച്ചു.

ഗാകാ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ സുലൈജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ ഒമര്‍, മോസായിദ് അല്‍ മോസായിദ് എന്നിവരുള്‍പ്പെടെ പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരുവനന്തപുരം സൗദി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലൂടെ പ്രവാസി സമൂഹത്തിന് ലഭിക്കുന്ന വലിയ സൗകര്യങ്ങള്‍ ഭാരവാഹികള്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി.

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ. സബീറുമായും ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ മുഖേന കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കൗണ്‍സിലര്‍ ഉറപ്പുനല്‍കി.

ഇതിനോടനുബന്ധിച്ച് ആറ്റിങ്ങല്‍ എം.പി അഡ്വ. അടൂര്‍ പ്രകാശും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് പാസഞ്ചേഴ്‌സ് ഫോറത്തിന്റെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഗാക, സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ചകളിലെ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു. പാസഞ്ചേഴ്‌സ് ഫോറത്തില്‍ ഇതിനകം തന്നെ 1500-ലധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026