l o a d i n g

ഗൾഫ്

ജിദ്ദ ഒഴുകൂര്‍ പ്രവാസി കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2026

ജിദ്ദ: ജിദ്ദ ഒഴുകൂര്‍ പ്രവാസി കൂട്ടായ്മയുടെ (OPK) പത്താം വാര്‍ഷികാഘോഷവും ഈദ് സംഗമവും ജിദ്ദ ദുറ വില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത ചടങ്ങ് വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികളാല്‍ ശ്രദ്ധേയമായി.

ജിദ്ദ മീഡിയ ഫോറം ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള അഭിരുചി വളര്‍ത്തുന്നതോടൊപ്പം, ആധുനിക സാങ്കേതികവിദ്യകളായ എ.ഐ അടക്കമുള്ള കോഴ്‌സുകള്‍ പഠനത്തോടൊപ്പം നല്‍കാന്‍ മഹല്ല് കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

നാടിന്റെ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലെത്തിക്കുന്ന ശാഹുല്‍ പെരുമ്പിലായിയെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത ഗായകരായ സോഫിയ സുനില്‍, ശാഹുല്‍, ആരിഫ് യാമ്പു എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

OPK പ്രസിഡന്റ് നാണി പി.സി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഹമീദ് കൈപ്പക്കഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ മുഹമ്മദ് പെരുമ്പിലായി, ഡോക്ടര്‍ അനു കാവില്‍ എന്നിവര്‍ സംഘടനയുടെ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ചെയര്‍മാന്‍ ഹമീദ് യാമ്പു, അയൂബ് എം.സി, ജെഷീം കെ.സി, മന്‍സൂര്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍, വടംവലി മത്സരങ്ങള്‍ക്ക് ഷൗക്കത്ത് ഞാറകോടന്‍, ശമീല്‍ പൂന്തല, അലി ഞാറകോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026