l o a d i n g

ഗൾഫ്

കേളി കുടുംബവേദി 'മൈലാഞ്ചി രാവ്' സംഘടിപ്പിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
March 23, 2026

റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും 'മൈലാഞ്ചി രാവും' വിപുലമായി സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു. സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും മനോഹരമായ ഒത്തുചേരലായി പരിപാടി മാറി.

ഇഫ്താര്‍ വിരുന്നിനു ശേഷം നടന്ന മൈലാഞ്ചി രാവായിരുന്നു പ്രധാന ആകര്‍ഷണം. കോര്‍ഡിനേറ്റര്‍ വിജില ബിജുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പരിപാടികള്‍ പങ്കെടുത്തവര്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി. മൈലാഞ്ചി അലങ്കാരങ്ങളും പരമ്പരാഗത ഗാനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.

സഫര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന സംഗീതവിരുന്നും കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ആവേശകരമായി. ഏറെ ശ്രദ്ധിക്കപ്പെട്ട 'ബെസ്റ്റ് കപ്പിള്‍സ്' മത്സരത്തില്‍ അദീബ് - ഷബ്‌ന ദമ്പതികള്‍ ഒന്നാം സ്ഥാനവും, സമീര്‍ - അന്‍സിയ ദമ്പതികള്‍ രണ്ടാം സ്ഥാനവും നേടി.

കുടുംബവേദി സെക്രട്ടറി ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറര്‍ സീനാ സെബിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രന്‍ കൂട്ടായ്, സെബിന്‍ ഇഖ്ബാല്‍, വര്‍ഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി സെക്രട്ടറി സുനില്‍ കുമാര്‍, പ്രസിഡന്റ് ഗഫൂര്‍ ആനമാങ്ങാട്, ട്രഷറര്‍ മധു ബാലുശ്ശേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കുടുംബങ്ങള്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ ഇത്തരം വേദികള്‍ അനിവാര്യമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാംസ്‌കാരിക പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഇത്തരം സംഗമങ്ങള്‍ സഹായിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വര്‍ണ ബിനുരാജ്, സോവിന എന്‍.കെ., ഗീത ജയരാജ്, സമീര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കുടുംബവേദി സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് നന്ദിയും രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026