l o a d i n g

ഗൾഫ്

തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2026

ജിദ്ദ: തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ. സമീറിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനായി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസലോകത്തുനിന്നും നാട്ടിലുമുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ സജീവമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ട് നയിച്ച ഭരണകൂടത്തെ താഴെയിറക്കേണ്ടതിന്റെ അനിവാര്യത യോഗം ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ പോലും വര്‍ഗീയത പറയുന്ന സാഹചര്യമാണെന്നും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിലവിലെ ഗവണ്‍മെന്റിന്റേതെന്നും പ്രസംഗകര്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ തേജോവധം ചെയ്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോക കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, സംസ്‌കൃതി ചെയര്‍മാന്‍ സീതി കോളക്കാടന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

സുഹൈല്‍ പി.കെ, റഫീഖ് പന്താരങ്ങാടി, അബ്ദുസ്സമദ് പൊറ്റയില്‍, പി.എം. ബാവ, സുഹൈല്‍ എം.സി, ഷംസീര്‍ പരപ്പനങ്ങാടി, മുനീര്‍ പോക്കാട്ട്, ശരീഫ് തെന്നല, റഹീം വി.പി, അഷറഫ് ടി.ടി, ശിഹാബ് ചെറുമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. മുനീര്‍ തലാപ്പില്‍ സ്വാഗതവും മുജീബ് സി.വി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026