l o a d i n g

ഗൾഫ്

കിഴക്കന്‍ പ്രവിശ്യയില്‍ വന്‍ ഡ്രോണ്‍ ആക്രമണ ശ്രമം തടഞ്ഞു; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി പ്രതിരോധ സേന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026

റിയാദ്- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 29 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി ഇന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ തന്നെ 44 ഡ്രോണുകള്‍ തകര്‍ത്തതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തില്‍, അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലെ ജനങ്ങള്‍ക്ക് നാഷണല്‍ മുന്നറിയിപ്പ്് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ വേഗത്തില്‍ അറിയിക്കുന്നതിനായി മൊബൈല്‍ ഫോണുകളില്‍ പ്രത്യേക മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അപകടസാധ്യത അവസാനിച്ചുവെന്ന് അറിയിക്കുന്നതിനായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോമില്‍ നല്‍കുന്ന ശബ്ദസംജ്ഞയില്‍ മാറ്റം വരുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടം സംഭവിക്കുമ്പോഴുള്ള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി, സാധാരണ ടെക്സ്റ്റ് മെസേജുകള്‍ക്ക് സമാനമായ ശബ്ദത്തിലായിരിക്കും ഇനി മുതല്‍ അപകടം ഒഴിഞ്ഞുവെന്ന സന്ദേശം മൊബൈല്‍ സ്‌ക്രീനില്‍ തെളിയുക. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ പരിഷ്‌കാരം നടപ്പിലാക്കിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സും എയര്‍ഫോഴ്‌സും ചേര്‍ന്ന് ഇതുവരെ ഏകദേശം 755 ഡ്രോണുകളും 51 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂസ് മിസൈലുകളും വിജയകരമായി തടഞ്ഞു നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന് മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026