l o a d i n g

വേള്‍ഡ്

ഡോളര്‍ നോട്ടുകളില്‍ ഇനി ട്രംപിന്റെ കൈയൊപ്പ്; ചരിത്രത്തിലാദ്യമായി സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സിയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

വാഷിങ്ടന്‍: അമേരിക്കന്‍ കറന്‍സി ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്. പുതുതായി പുറത്തിറക്കുന്ന എല്ലാ യുഎസ് പേപ്പര്‍ കറന്‍സികളിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാന്‍ തീരുമാനമായി. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സി നോട്ടുകളില്‍ ഇടംപിടിക്കുന്നത്.

നിലവില്‍ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് യുഎസ് ഡോളറുകളില്‍ ഉണ്ടാകാറുള്ളത്. ഈ കീഴ് വഴക്കം മാറ്റിക്കൊണ്ടാണ് ട്രംപിന്റെ ഒപ്പ് കൂടി ഉള്‍പ്പെടുത്തുന്നത്. അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ നിര്‍ണായക നീക്കമെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി.

അമേരിക്കയുടെ പ്രധാന സാംസ്‌കാരിക-പ്രതിരോധ സ്ഥാപനങ്ങളില്‍ ട്രംപിന്റെ പേരും സാന്നിധ്യവും ഉറപ്പിക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ഇതിനോടകം തന്നെ യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റര്‍ പെര്‍ഫോമിങ് ആര്‍ട്സ് വേദി, പുതിയ ക്ലാസ് യുദ്ധക്കപ്പലുകള്‍ എന്നിവയില്‍ ട്രംപിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്., കൂടാതെ, ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.

രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാര്‍ഗമാണിതെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. പുതിയ നോട്ടുകളില്‍ ബെസെന്റിന്റെ ഒപ്പും ട്രംപിനൊപ്പമുണ്ടാകും. നടപടി ഉചിതവും അര്‍ഹവുമാണെന്ന് യുഎസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ചും പ്രതികരിച്ചു.

ബ്യൂറോ ഓഫ് എന്‍ഗ്രേവിങ് ആന്‍ഡ് പ്രിന്റിങ് ആണ് നോട്ടുകള്‍ അച്ചടിക്കുന്നത്. നാണയങ്ങളുടെ നിര്‍മ്മാണ ചുമതല യുഎസ് മിന്റിനാണ്. ഭരണരംഗത്തും സാംസ്‌കാരിക രംഗത്തും ട്രംപിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പരിഷ്‌കാരമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026