l o a d i n g

ബിസിനസ്

സമ്പത്തിനോടും സ്‌നേഹം വേണം

🖋️മുഹമ്മദ്ഫാറൂഖ് ഫൈസി മുണ്ടേക്കരാട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

സമ്പത്തിനോടുള്ള സ്‌നേഹം മനുഷ്യനില്‍ സ്രഷ്ടാവ് നിക്ഷേപിച്ചത് എന്തിനാണ്? അതിന് ചില ലക്ഷ്യങ്ങളുണ്ട്. ഭൂമിയുടെ പരിപാലനം മനുഷ്യനെ ഏല്‍പ്പിച്ച പ്രധാന ചുമതലകളില്‍ ഒന്നാണ്. അതിനായി പുതിയ തലമുറകള്‍ ജനിച്ചുകൊണ്ടേയിരിക്കണം. അവര്‍ക്കാവശ്യമായ അന്നപാനീയങ്ങള്‍, പാര്‍പ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും നിലനിര്‍ത്താനും വരുമാന മാര്‍ഗങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ടാവാം വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി 'സമ്പത്തും സന്താനങ്ങളും' എന്ന് ചേര്‍ത്തുപറഞ്ഞത്. ഭൂമിയുടെ പരിപാലനം ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ് മനുഷ്യനില്‍ അന്തര്‍ലീനമായ പണപ്രേമത്തിന്റെ പൊരുള്‍.

ഏതൊരു കാര്യവും പരിധി വിട്ടാല്‍ അപകടമാണ്; പണത്തിന്റെ കാര്യത്തിലും അത് പ്രകടമാണ്. പണം സമ്പാദിക്കുന്നതിന് പിന്നിലെ ലക്ഷ്യം പവിത്രമാണ്. അത് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ (ഫിഖ്ഹ്) വകുപ്പുകളുണ്ട്. പണത്തോടുള്ള ആര്‍ത്തി കാരണം അവിഹിതമായി സമ്പാദിക്കുന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശങ്ങള്‍ നല്‍കാതിരിക്കുന്നതും കുറ്റകരമാണ്.

ഇസ്ലാം അനുശാസിക്കുന്ന ഹജ്ജ്, സകാത്ത്, സ്വദഖ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കും വൈവാഹിക ജീവിതം, മാതാപിതാക്കളുടെയും മക്കളുടെയും സംരക്ഷണം, അനാഥര്‍, അഗതികള്‍, വിധവകള്‍ എന്നിവരെ സഹായിക്കല്‍, പ്രബോധന-പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ക്കും പണം അത്യാവശ്യമാണ്. ഇതിനെല്ലാം വേണ്ടി സമ്പാദിക്കാന്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഇതിനായി മുറാബഹ, മുസാവമ, സലം, തവര്‍റുഖ്, ഇസ്തിസ്‌നാഹ്, ഇജാറ, മുശാറക, മുദാറബ തുടങ്ങി വ്യത്യസ്തങ്ങളായ ബിസിനസ് പ്ലാനുകള്‍ ഇസ്ലാം അവതരിപ്പിക്കുന്നു.

ഇസ്ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാട് വളരെ വിശാലവും വ്യക്തവും സുഭദ്രവുമാണ്. യഥാര്‍ത്ഥ വിശ്വാസിക്ക് ഇതിനുപുറമെ പുതിയൊരു സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. എങ്ങനെയെങ്കിലും സമ്പാദിക്കാനല്ല ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. സമ്പത്ത് വളര്‍ത്താനും ചെലവഴിക്കാനും വ്യക്തമായ വഴികള്‍ വിശ്വാസിക്ക് മുന്നിലുണ്ട്. അതിനാല്‍ കണ്ട നിക്ഷേപാവസരങ്ങളിലൊക്കെ ചാടിക്കയറി പണം നഷ്ടപ്പെടുത്താനോ അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കാനോ പാടില്ല.

പഠിച്ചുമാത്രമേ പണം കൈകാര്യം ചെയ്യാവൂ. താന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം തന്റേതു മാത്രമാണെന്ന അഹംബോധം അറുത്തുമാറ്റുന്നതാണ് ദീനിന്റെ അധ്യാപനം. ധനം കൈകാര്യം ചെയ്യാന്‍ നാഥന്റെ പ്രതിനിധികള്‍ മാത്രമാണ് തങ്ങളെന്ന ബോധം ധനികര്‍ കാത്തുസൂക്ഷിക്കണം. തങ്ങള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ വ്യക്തി-കുടുംബ-സാമൂഹിക ജീവിതത്തില്‍ പ്രകടിപ്പിക്കുകയും വേണം.

സാമ്പത്തികമായി മെച്ചപ്പെടാന്‍ കഴിയാത്തവര്‍ ആരോടും പരാതി പറയാതെയും അന്യായ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും പരലോക പ്രതിഫലം പ്രതീക്ഷിച്ച് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം. അവര്‍ക്ക് പരലോകത്ത് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സമ്പന്നര്‍ പരമാവധി ശ്രമിക്കണം. യാചനയുടെ വാതിലുകള്‍ അടയ്ക്കുകയും അധ്വാനിച്ച് ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026