l o a d i n g

ഇന്ത്യ

ലക്ഷദ്വീപിലെ ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം - ഹംദുള്ള സയീദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വീടുകളും ചെറിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനായി നേരത്തെ അനുവദിച്ചിരുന്ന 'ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍' (Divergence Certificates) കൂട്ടത്തോടെ റദ്ദാക്കാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്. ലോക്‌സഭയിലെ 'ശ്രദ്ധക്ഷണിക്കല്‍' വേളയിലാണ് അദ്ദേഹം ദ്വീപുനിവാസികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വിശ്വസിച്ചാണ് പല കുടുംബങ്ങളും തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്വന്തം ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് റദ്ദാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ദ്വീപുനിവാസികള്‍ക്കിടയില്‍ വലിയ തോതിലുള്ള അനിശ്ചിതത്വത്തിനും ദുരിതത്തിനും കാരണമായിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ലക്ഷദ്വീപ് നിവാസികളുടെ ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹംദുള്ള സയീദ് ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ ഭൂനിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് പുതിയ നീക്കം. ദ്വീപുനിവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നപടിപയാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026