l o a d i n g

ബിസിനസ്

സൗദിയില്‍ ഹോട്ടല്‍ ശൃംഖലയൊരുക്കാന്‍ 100 കോടി ഡോളറിന്റെ കരാര്‍; 2029-ഓടെ 50 അത്യാധുനിക ഹോട്ടലുകള്‍ ഉയരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

മയാമി: സൗദി അറേബ്യയിലുടനീളം 50 അന്താരാഷ്ട്ര ബിസിനസ് ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിനായി 100 കോടി ഡോളറിന്റെ (ഏകദേശം 8300 കോടി രൂപ) ബൃഹദ് പദ്ധതി പ്രഖ്യാപിച്ചു. മയാമിയില്‍ നടന്ന 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' (FII) വാര്‍ഷിക സമ്മേളനത്തിലാണ് 'അയാര' (AYARA) എന്ന പേരില്‍ പുതിയ ഹോസ്പിറ്റാലിറ്റി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായുള്ള 'പട്ടേല്‍ ഫാമിലി ഓഫീസും' സൗദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ 'അബ്ദുല്‍ ഹാദി എ. അല്‍ ഖഹ്താനി ആന്‍ഡ് സണ്‍സും' ചേര്‍ന്നാണ് ഈ സംയുക്ത സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

2029-ഓടെ സൗദി അറേബ്യയിലുടനീളം 50 അന്താരാഷ്ട്ര ബ്രാന്‍ഡഡ് ബിസിനസ് ഹോട്ടലുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ നിയോം (Neom), ചെങ്കടല്‍ മേഖല (Red Sea Region) എന്നിവിടങ്ങളിലായി 5,000 മുതല്‍ 7,000 വരെ മുറികള്‍ ലഭ്യമാക്കും. കോര്‍പ്പറേറ്റ് യാത്രക്കാര്‍, കണ്‍സള്‍ട്ടന്റുകള്‍, വിവിധ കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള താമസം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സൗദി അറേബ്യ ലോകത്തിന് മുന്നില്‍ വാതിലുകള്‍ തുറക്കുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് പട്ടേല്‍ ഫാമിലി ഓഫീസ് വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി നാരായണന്‍ പറഞ്ഞു. ആഗോള വൈദഗ്ധ്യവും പ്രാദേശികമായ നടപ്പാക്കല്‍ രീതിയും ഒത്തുചേരുന്ന 'അയാര' പ്ലാറ്റ്ഫോം രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് അല്‍ ഖഹ്താനി ആന്‍ഡ് സണ്‍സ് സി.ഇ.ഒ അബ്ദുല്‍ മാലിക് താരിഖ് അല്‍ ഖഹ്താനിയും വ്യക്തമാക്കി.

കുറഞ്ഞ ചിലവിലും വേഗത്തിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അത്യാധുനികമായ 'മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍' രീതിയാണ് ഈ പദ്ധതിക്കായി സ്വീകരിക്കുന്നത്. ആശയങ്ങള്‍ പങ്കുവെക്കാനും പുതിയ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുമുള്ള വേദിയാണ് എഫ്.ഐ.ഐ എന്ന് ചെയര്‍മാന്‍ റിച്ചാര്‍ഡ് ആറ്റിയാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026