l o a d i n g

ഗൾഫ്

തുടര്‍ഭരണത്തിനായി തബൂക്കില്‍ പ്രവാസി കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 29, 2026

തബൂക്ക്: കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി 'മാസ്സ് തബൂക്കിന്റെ' നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്തെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സദ്ഭരണമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാഴ്ചവെച്ചതെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചത്. പ്രവാസികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പിണറായി സര്‍ക്കാര്‍, 500 രൂപയായിരുന്ന പ്രവാസി ക്ഷേമ പെന്‍ഷന്‍ 3,500 രൂപയാക്കി ഉയര്‍ത്തി. പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് പദ്ധതി വലിയൊരു ആശ്വാസമാണ്. കൂടാതെ, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ നോര്‍ക്ക റൂട്ട്‌സ് വഴി സബ്‌സിഡിയോടു കൂടിയ വായ്പയും പുനരധിവാസ പാക്കേജുകളും നടപ്പിലാക്കിവരുന്നു.

പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഇല്ലാത്ത, വര്‍ഗീയ കലാപങ്ങളോ മതസ്പര്‍ദ്ധയോ ഇല്ലാത്ത പത്ത് വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി ഓരോ പ്രവാസിയും മുന്നിട്ടിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലും പ്രവാസി കുടുംബങ്ങള്‍ക്കിടയിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.

മുസ്തഫ തെക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂര്‍, കേളി അംഗം സജിത്ത് കെ.പി, വിശ്വന്‍, ഷമീര്‍, മാത്യു തോമസ്, സെന്‍സണ്‍, അനീഷ് തേള്‍പാറ, ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ്‍ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026