l o a d i n g

കായികം

ലോകകപ്പ് അരികില്‍; യൂറോപ്പില്‍ പ്ലേഓഫ് പോരാട്ടം മുറുകുന്നു

മുനീർ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 29, 2026

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യൂറോപ്പിലെ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ യൂറോപ്പില്‍ നിന്ന് 16 ടീമുകള്‍ക്കാണ് ഇത്തവണ അവസരമുള്ളത്. ഇതിനകം 12 ടീമുകള്‍ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ക്കായി പ്ലേഓഫ് കടമ്പ കടക്കാന്‍ കാത്തിരിക്കുകയാണ് വന്‍ശക്തികള്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലൂടെയാണ് ഈ നാല് ടീമുകളെ നിര്‍ണ്ണയിക്കുന്നത്.

12 ഗ്രൂപ്പുകളിലെ ജേതാക്കളാണ് നേരിട്ട് യോഗ്യത നേടിയത്. ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയവരും 2024-25 നേഷന്‍സ് ലീഗ് റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരുമാണ് പ്ലേഓഫില്‍ മാറ്റുരയ്ക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, വെയില്‍സ്, തുര്‍ക്കി, വടക്കന്‍ അയര്‍ലന്‍ഡ്, റൊമാനിയ, സ്ലോവാക്യ, സ്വീഡന്‍, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ, യുക്രെയ്ന്‍, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, കൊസോവോ, അല്‍ബേനിയ എന്നീ ടീമുകളാണ് അവസാന നാല് ബര്‍ത്തിനായി പോരാടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സെമിഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇറ്റാലിയന്‍ നഗരമായ ബെര്‍ഗാമോയില്‍ നടന്ന മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി ഫൈനലിലെത്തി. സാന്ദ്രോ ടൊണാലി, മോയിസ് കീന്‍ എന്നിവരാണ് ഇറ്റലിക്കായി സ്‌കോര്‍ ചെയ്തത്. വെയില്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചെത്തിയ ബോസ്‌നിയ ഹെര്‍സഗോവിനയാണ് ഫൈനലില്‍ ഇറ്റലിയുടെ എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ സ്വീഡന്റെ യുവതാരം വിക്ടര്‍ ഗ്യോക്കെറസിന്റെ ഹാട്രിക് മികവില്‍ സ്വീഡന്‍ യുക്രെയ്‌നെ 3-1ന് പരാജയപ്പെടുത്തി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പിയോറ്റര്‍ സിലിന്‍സ്‌കിയും ഗോളുകള്‍ നേടിയ മത്സരത്തില്‍ അല്‍ബേനിയയെ തകര്‍ത്ത പോളണ്ടാണ് ഫൈനലില്‍ സ്വീഡനെ നേരിടുക.

ആവേശകരമായ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ചെക്ക് റിപ്പബ്ലിക് ഫൈനലിലെത്തിയത്. നോര്‍ത്ത് മാസിഡോണിയയെ മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഡെന്മാര്‍ക്കാണ് ചെക്കിന്റെ എതിരാളികള്‍. റൊമാനിയയെ ഒരു ഗോളിന് കീഴടക്കി തുര്‍ക്കിയും കന്നി ലോകകപ്പ് സ്വപ്നം കാണുന്ന കൊസോവോയും തമ്മിലാണ് നാലാമത്തെ ഫൈനല്‍ പോരാട്ടം. സ്ലോവാക്യയെ മറികടന്നാണ് കൊസോവോ കലാശപ്പോരിന് അര്‍ഹത നേടിയത്.

പ്ലേഓഫ് ഫൈനലുകള്‍ (മാര്‍ച്ച് 31)
ഇറ്റലി × ബോസ്‌നിയ (വേദി: ബിലിനോ പോള്‍ജെ സ്റ്റേഡിയം, സെനിക്ക)

സ്വീഡന്‍ × പോളണ്ട് (വേദി: സ്റ്റോക്ക്‌ഹോം)

കൊസോവോ × തുര്‍ക്കി (വേദി: ഫാദില്‍ വോക്രി സ്റ്റേഡിയം, പ്രിസ്റ്റിന)

ചെക്ക് റിപ്പബ്ലിക് × ഡെന്മാര്‍ക്ക് (വേദി: പ്രാഗ്)

സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബോസ്‌നിയയ്ക്ക് സാധിച്ചാല്‍, തുടര്‍ച്ചയായ മൂന്നാം ലോകകപ്പും നഷ്ടമായി ഇറ്റലിക്ക് മടങ്ങേണ്ടി വരും. വന്‍കരയിലെ ഈ പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ലോകകപ്പിനെത്തുന്ന ആ നാല് ടീമുകള്‍ ആരൊക്കെയെന്ന് വൈകാതെ അറിയാം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026