l o a d i n g

ഗൾഫ്

ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ജിദ്ദ: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസലോകത്തും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംഘടനകള്‍ സജീവമാകുന്നു. ജിദ്ദയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്.

ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒ.ഐ.സി.സി നാഷണല്‍, റീജിയണല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. കേരളത്തില്‍ യു.ഡി.എഫ് ഭരണത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കേരള ജനത അന്ത്യം കുറിക്കുമെന്നും യോഗം വിലയിരുത്തി. പ്രവാസികളോട് കടുത്ത അവഗണന കാട്ടിയ പിണറായി സര്‍ക്കാരിനെതിരെയുള്ള രോഷം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് അസീസ് ലാക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യാസര്‍ നായിഫ്, സൈഫു വാഴയില്‍, അഷ്‌റഫ് അഞ്ചാലന്‍, ഫൈസല്‍ മക്കരപ്പറമ്പ്, സി.ടി.പി. ഇസ്മയില്‍, ഇ.പി. മുഹമ്മദലി മക്കരപ്പറമ്പ്, നവാസ് ഏലംകുളം, ജലീല്‍ മടമ്പ്ര, ഗഫൂര്‍ വണ്ടൂര്‍, സിദ്ദിഖ് പുല്ലങ്കോട്, സി.പി. മുജീബ് നാണി കാളികാവ് എന്നിവര്‍ സംസാരിച്ചു. ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാഗതവും കമാല്‍ കളപ്പാടന്‍ നന്ദിയും പറഞ്ഞു.

യു.എം. ഹുസൈന്‍ മലപ്പുറം, സതീഷ് ബാബു മേല്‍മുറി, ഷംസു മേലാറ്റൂര്‍, റഷീദ് ശംസാന്‍, ഉസ്മാന്‍ മേലാറ്റൂര്‍, സാജു റിയാസ്, അനസ് തുവ്വൂര്‍, നാസര്‍ നീലഞ്ചേരി, പറമ്പില്‍ ബാബു, ഫസലു വെള്ളുവമ്പലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026