l o a d i n g

ഗൾഫ്

അഭിലാഷ് വര്‍ഗീസിന് തായിഫ് തുറബ കെ.എം.സി.സി യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

തായിഫ്: പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അടൂര്‍ സ്വദേശി അഭിലാഷ് വര്‍ഗീസിന് തായിഫ് തുറബ കെ.എം.സി.സി. യാത്രയയപ്പ് നല്‍കി. തുറബയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. തുറബയുടെ കലാ-സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യമായ അഭിലാഷ് മലയാളി സമാജം ട്രഷറര്‍ കൂടിയാണ്.

ആതുരസേവന രംഗത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളെ മലയാളി സമൂഹം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. അബ്ദുസ്സലാം അരീക്കോട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് ബഡേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അലിഗര്‍ കോഴിക്കോട്, റാഷിദ് (കുട്ടാപ്പു) പട്ടണംകുണ്ട്, അബ്ദുല്‍ ഹമീദ് താഴേക്കോട്, അബ്ദുല്‍ റസാഖ് വിഴിഞ്ഞം, അജ്മല്‍ കരുവാരക്കുണ്ട്, റംഷീദ് താനൂര്‍, ആരിഫ് താനൂര്‍, സിദ്ദിഖ് താനൂര്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ഷമീര്‍ ചേളാരി, നിസാം ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഭിലാഷ് വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. തുറബ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സക്കീര്‍ കീഴാറ്റൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ മജീദ് താഴേക്കോട് നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അഭിലാഷ് വര്‍ഗീസിന് തുറബ കെ.എം.സി.സി.യുടെ ഉപഹാരം ജനറല്‍ സെക്രട്ടറി സക്കീര്‍ കീഴാറ്റൂര്‍ കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026