l o a d i n g

ഗൾഫ്

ഇറാന്‍ സൈന്യത്തില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വരുംദിവസങ്ങള്‍ നിര്‍ണായകമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വരുംദിവസങ്ങള്‍ നിര്‍ണായകമാണെന്നും ഇറാനിയന്‍ സായുധ സേനയില്‍ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നതായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പെന്റഗണ്‍ മേധാവി രംഗത്തെത്തിയത്.

'ഞങ്ങളുടെ പക്കല്‍ കൂടുതല്‍ സാധ്യതകളുണ്ട്, എന്നാല്‍ ഇറാന്റെ പക്കല്‍ പ്രതിരോധിക്കാനുള്ള വഴികള്‍ കുറഞ്ഞുവരികയാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ യുദ്ധത്തിന്റെ ഗതി നിശ്ചയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. വരുംദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കും. സൈനികപരമായി ഇതിനെ പ്രതിരോധിക്കാന്‍ ഇറാന്‍ സാധിക്കില്ലെന്ന കാര്യം അവര്‍ക്കും അറിയാം,' ഹെഗ്സെത്ത് അവകാശപ്പെട്ടു.

ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങള്‍ ഇറാനിയന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ത്തിരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇത് സൈന്യത്തില്‍ വ്യാപകമായ കൊഴിഞ്ഞുപോക്കിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നതയ്ക്കും കാരണമായിട്ടുണ്ട്. ശനിയാഴ്ച മിഡില്‍ ഈസ്റ്റിലെ സെന്‍ട്രല്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായും സൈനിക നടപടികള്‍ നേരിട്ട് വിലയിരുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശിച്ച താവളങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഇറാനില്‍ കരസേനയെ ഇറക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. 'നമ്മള്‍ എന്ത് ചെയ്യും അല്ലെങ്കില്‍ എന്ത് ചെയ്യില്ല എന്ന് ശത്രുവിനോട് മുന്‍കൂട്ടി പറഞ്ഞുകൊണ്ട് ഒരു യുദ്ധം ജയിക്കാനാവില്ല. അത് കരസേനാ നീക്കത്തിന്റെ കാര്യമായാലും അങ്ങനെ തന്നെ. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഏത് ഓപ്ഷനും നടപ്പിലാക്കാന്‍ ഞങ്ങള്‍ സജ്ജമാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെങ്കില്‍ അതിനാണ് മുന്‍ഗണന,' അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നീക്കം തുടരുമ്പോഴും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഹെഗ്സെത്ത് പറഞ്ഞു. ചര്‍ച്ചകള്‍ സജീവമാണെന്നും അതിന് കരുത്ത് കൂടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെ സഹായിക്കാന്‍ റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇത്തരം ഇടപെടലുകളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമുള്ളയിടങ്ങളില്‍ അവയെ നേരിട്ടോ അല്ലാതെയോ പ്രതിരോധിക്കുന്നുണ്ടെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026