l o a d i n g

ഗൾഫ്

30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം; ജലീല്‍ മാടമ്പ്രക്ക് ഒ.ഐ.സി.സി യാത്രയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2026

ജിദ്ദ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണയാന്‍ ഒരുങ്ങുന്ന ജലീല്‍ മാടമ്പ്രക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
മുപ്പത് വര്‍ഷം ഒരേയൊരു സ്‌പോണ്‍സറുടെ കീഴില്‍ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്ത്, നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന് ഒരുങ്ങുകയാണ്. നിലമ്പൂര്‍ അമരമ്പലം സ്വദേശിയായ ജലീല്‍, ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയുമായാണ് സേവനം അനുഷ്ഠിച്ചത്. ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റായും രക്ഷാധികാരിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, നാട്ടിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദയില്‍ നിന്ന് പ്രധാന കോഡിനേറ്ററായി സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ജലീല്‍ മാടമ്പ്ര, പ്രവാസ ജീവിതത്തിലെ പരിമിതികള്‍ക്കുള്ളിലും ജന്മനാടിന്റെ പൊതു നന്മയ്ക്കായി സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സഹപ്രവര്‍ത്തകരോടുള്ള അടുപ്പവും എല്ലാവര്‍ക്കും പ്രിയങ്കരനാക്കി.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇന്‍ചാര്‍ജ് അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സൈഫു വാഴയില്‍ മൊമെന്റോ സമര്‍പ്പിച്ചു. ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026