l o a d i n g

സാംസ്കാരികം

സൗദി മലയാളി സമാജം ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 2, 2026

ദമ്മാം: പ്രമുഖ നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റും ചിന്തകനുമായിരുന്ന ഒ.വി. വിജയന്റെ സ്മരണാര്‍ത്ഥം സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.എ.എം. ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. തസ്രാക്കിന്റെ മണ്ണിലൂടെ സഞ്ചരിച്ച് ഒ.വി. വിജയന്‍ എന്ന മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ മനോഹരമായ ഒരു ക്യാന്‍വാസിലെന്നപോലെ അദ്ദേഹം വരച്ചുചേര്‍ത്തു. തന്റെ ആദ്യ നോവലായ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലൂടെ 1970-കളില്‍ മലയാള നോവല്‍ സാഹിത്യത്തില്‍ ഒരു വേറിട്ട വഴി തുറക്കുകയായിരുന്നു ഒ.വി. വിജയനെന്ന് അദ്ദേഹം അനുസ്മരിച്ചു.

കാലത്തിന് മായ്ക്കാന്‍ കഴിയാത്ത അനവധി കഥകളും കഥാപാത്രങ്ങളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. തത്ത്വചിന്തയും സാമൂഹിക വിമര്‍ശനവും ചേര്‍ന്ന രചനകളിലൂടെ മലയാള സാഹിത്യത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ദീര്‍ഘവീക്ഷണത്തോടെ നിരീക്ഷിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല അധികാര-ഭരണകൂട ചലനങ്ങളെ തീക്ഷ്ണമായ ഭാഷയില്‍ വിചാരണ ചെയ്തപ്പോള്‍ തന്നെ, ശാന്തവും സൗമ്യവുമായ ശൈലിയിലൂടെ അദ്ദേഹം തന്റെ മറ്റു രചനകളെ വേറിട്ടതാക്കി.

മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ പിടിച്ച കണ്ണാടിയായിരുന്നു വിജയന്റെ കൃതികള്‍. ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, കടല്‍ത്തീരത്ത്, അശാന്തി തുടങ്ങി ആറ് നോവലുകളും ഒമ്പത് ചെറുകഥാ സമാഹാരങ്ങളും ലേഖനങ്ങളും കാര്‍ട്ടൂണുകളും ഉള്‍പ്പെടെ പകരക്കാരനില്ലാത്ത സംഭാവനകളാണ് അദ്ദേഹം സാഹിത്യലോകത്തിന് നല്‍കിയത്.

എഴുത്തിലും വരയിലും ദര്‍ശനത്തിലും മലയാളത്തിന് കാലാതിവര്‍ത്തിയായ സംഭാവനകള്‍ നല്‍കിയ അതുല്യ സാഹിത്യകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ യോഗം പ്രണാമമര്‍പ്പിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാലിക് മഖ്ബൂല്‍, ഇ.കെ. സലിം, ഡോ. ടെസ്സി റോണി എന്നിവര്‍ സംസാരിച്ചു. സുനില്‍ മുഹമ്മദ്, സോഫിയ ഷാജഹാന്‍, പി.ടി. അലവി, മാത്തുക്കുട്ടി പള്ളിപ്പാട്, സുബൈര്‍ പുല്ലാളൂര്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

മലയാളി സമാജം ഭാരവാഹികളായ മുരളീധരന്‍, ആസിഫ് താനൂര്‍, ഫെബിനാ നജ്മുസമാന്‍, റഹൂഫ് ചാവക്കാട്, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു കുഞ്ഞ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ ചമ്പോളില്‍ അവതാരകനായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026