l o a d i n g

കേരള

മുസ്ലിം ലീഗില്‍ വനികള്‍ക്ക് അവഗണ; വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് രാജിവച്ചു; രാജി വേദനാജനകമെന്ന് ഷാഹിന നിയാസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 2, 2026

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ അവഗണന ആരോപിച്ചുകൊണ്ട് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് സ്ഥാനം രാജിവച്ചു. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിക്കുള്ളിലെ സ്ത്രീവിരുദ്ധതയും അവഗണനയും തുറന്നുപറഞ്ഞ് നൂര്‍ബീന രാജിക്കാര്യം പ്രഖ്യാപിച്ചത്. പദവികള്‍ ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ പുതിയ പ്രവര്‍ത്തന ശൈലിയെ നൂര്‍ബീന രൂക്ഷമായി വിമര്‍ശിച്ചു. 'രാഷ്ട്രീയത്തില്‍ ഇറങ്ങിയത് സമ്പാദിക്കാനല്ല. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള സമരങ്ങളും അറസ്റ്റുമാണോ നമുക്ക് ആവശ്യം? റീല്‍ ഉണ്ടാക്കി കയ്യടി നേടാനല്ല, ജനങ്ങളോട് സംവദിക്കാനാണ് ഞങ്ങള്‍ പഠിച്ചത്,' അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ വനിതാ ലീഗിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നതിനെതിരെയും അവര്‍ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 51 ശതമാനം സ്ത്രീകള്‍ മത്സരിക്കുമ്പോഴും വനിതാ ലീഗിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ വനിതാ ലീഗിനെ ഉള്‍പ്പെടുത്തുകയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും നൂര്‍ബീന ആരോപിച്ചു.

ദേശീയ കമ്മിറ്റി പുനഃസംഘടനയിലെ അപാകതകളിലേക്കും നൂര്‍ബീന വിരല്‍ചൂണ്ടി. 35 വര്‍ഷം പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കിയ വനിതാ പ്രവര്‍ത്തകരെ തഴഞ്ഞ്, മതേതര മുഖം കാണിക്കാന്‍ വേണ്ടി മാത്രം ഒരു അമുസ്ലിം വനിതയെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ അവര്‍ 'ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം' എന്ന് വിശേഷിപ്പിച്ചു. 'ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്, പക്ഷേ ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം ഒന്നിനും ഭൂഷണമല്ല. മതേതരത്വം വരേണ്ടത് ഹൃദയത്തില്‍ നിന്നാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം തൊഴിലില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് ഫണ്ടോ വണ്ടിയോ ഡ്രൈവറോ വാങ്ങിയിട്ടില്ല. വനിതാ ലീഗിന് സ്വന്തമായി ഒരു അംഗത്വ കാമ്പയിന്‍ നടത്താന്‍ പോലും പാര്‍ട്ടി അനുമതി നല്‍കുന്നില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ കൂലി എഴുത്തുകാരുടെ വിമര്‍ശനങ്ങള്‍ തന്നെ തളര്‍ത്തില്ലെന്നും അവര്‍ പറഞ്ഞു.

രാജി വേദനാജനകമെന്ന് ഷാഹിന നിയാസി

നൂര്‍ബീന റഷീദിന്റെ രാജി പ്രഖ്യാപനം വേദനാജനകമാണെന്ന് വനിതാ ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഷാഹിന നിയാസി പ്രതികരിച്ചു. വ്യക്തിപരമായ താത്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ ഐക്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഈ സമയത്തുള്ള രാജി പ്രയാസമുണ്ടാക്കുന്നതാണെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഷാഹിന പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026