l o a d i n g

ഗൾഫ്

ദുബായില്‍ വിശുദ്ധ വാര ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക്; നേരിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് താല്‍ക്കാലിക വിലക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

ദുബായ്: യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാര, ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ ഓണ്‍ലൈന്‍ വഴിയാക്കി. ദേവാലയങ്ങളില്‍ നേരിട്ടുള്ള ശുശ്രൂഷകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ക്രിസ്തീയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഈ ദിനങ്ങളില്‍ വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പോളോ മാര്‍ട്ടിനെല്ലി സന്ദേശം അയച്ചു.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും ഉത്ഥാനത്തെയും സ്മരിക്കുന്ന ഈ പുണ്യദിനങ്ങളില്‍ വിശ്വാസികള്‍ക്ക് ഒപ്പം ചേരാന്‍ കഴിയാത്തത് വേദനകരമാണെന്ന് ബിഷപ്പ് പറഞ്ഞു. 'നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുയേശുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും ആഘോഷിക്കുന്ന ഈ വേളയില്‍ ഞാന്‍ നിങ്ങളോടുള്ള ആത്മീയ സാമീപ്യം അറിയിക്കുന്നു. ദേവാലയങ്ങളില്‍ നേരിട്ടെത്തി മനോഹരമായ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് തീര്‍ച്ചയായും വേദനാജനകമാണ്. എങ്കിലും ഉടന്‍ തന്നെ നമുക്ക് വീണ്ടും ഒന്നിച്ചു പ്രാര്‍ത്ഥിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു,' ബിഷപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി എത്തിക്കാന്‍ പ്രയത്‌നിച്ച വൈദികര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദേവാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ വഴി ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ആത്മീയമായി ബന്ധപ്പെടണമെന്ന് ബിഷപ്പ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 'തത്സമയ സംപ്രേക്ഷണം വഴി എല്ലാവര്‍ക്കും പ്രാര്‍ത്ഥനകളില്‍ പങ്കുചേരാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമാണ്. ഈ ദിവസങ്ങളിലെ പ്രയാസങ്ങള്‍ ലോകസമാധാനത്തിനും സഭയുടെ നന്മയ്ക്കുമായി സമര്‍പ്പിക്കാം. യുദ്ധം അവസാനിക്കുന്നതിനും സമാധാനവും അനുരഞ്ജനവും പുനസ്ഥാപിക്കുന്നതിനുമായി നിരന്തരം പ്രാര്‍ത്ഥിക്കണം,' ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026